കോവിഡ് വ്യാപനം; സര്‍വകലാശാല പരീക്ഷ നീട്ടിവെക്കണമെന്ന ആവശ്യവുമായി ശശി തരൂര്‍ ഗവര്‍ണറെ കണ്ടു

കോവിഡ് വ്യാപനം; സര്‍വകലാശാല പരീക്ഷ നീട്ടിവെക്കണമെന്ന ആവശ്യവുമായി ശശി തരൂര്‍ ഗവര്‍ണറെ കണ്ടു

തിരുവനന്തപുരം: കോവിഡ് വ്യാപനം സാഹചര്യത്തിൽ സര്‍വകലാശാല പരീക്ഷ നീട്ടിവെക്കണമെന്നാവശ്യപ്പെട്ട് ശശി തരൂര്‍ എം പി ഗവര്‍ണറെ കണ്ടു. എന്നാൽ മുഖ്യമന്ത്രിയോട് സംസാരിക്കാമെന്ന അനുഭാവ പൂര്‍വമായ പ്രതികരണമാണ്    ഗവര്‍ണറുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.

എന്നാൽ പരീക്ഷ എഴുതാന്‍ പോകുന്ന വിദ്യാര്‍ത്ഥികൾക്ക് യാത്ര ചെയ്യുന്നതിന് ഒരു വിധത്തിലും തടസം ഉണ്ടായിരിക്കില്ലെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഇന്നലെ അറിയിച്ചിരുന്നു
ഹാള്‍ടിക്കറ്റ് കാണിച്ചാല്‍ യാത്ര ചെയ്യാന്‍ അനുമതി നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. പത്രകുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

സംസ്ഥാനത്ത് ഇന്ന് മുതല്‍ ബിരുദ-ബിരുദാനന്തര പരീക്ഷകൾ നടക്കുകയാണ്. കോവിഡ് പ്രതിസന്ധിക്കിടെ പരീക്ഷ നടത്തുന്നതിനെതിരെ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയിരുന്നു. കോവിഡ് ഭീതി നിലനില്‍ക്കുന്നതിനാല്‍ പൊതുഗതാഗതം പൂര്‍ണമായും പുനഃസ്ഥാപിച്ചിട്ടില്ല. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് പരീക്ഷയ്ക്കുള്ള ക്രമീകരണങ്ങള്‍ സര്‍വ്വകലാശാലകള്‍ ഒരുക്കി കഴിഞ്ഞെങ്കിലും കോവിഡ് സാഹചര്യവും, യാത്ര സൗകര്യങ്ങളും മറ്റുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ആശങ്കയിലാണ്.

എന്നാല്‍ പരീക്ഷ മാറ്റിവെക്കുന്നത് അക്കാദമിക് രംഗത്തെ പ്രതികൂലമായി ബാധിക്കുമെന്നും ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നുമാണ് സര്‍വകലാശാലകള്‍ വ്യക്തമാക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.