തൃശൂര്‍: സുഹൃത്ത് ബലാത്സംഗത്തിന് ഇരയായ കേസില്‍ നീതികിട്ടിയില്ലെന്ന ആക്ഷേപവുമായി ഒളിമ്പ്യന്‍ മയൂഖ ജോണി. പൊലീസും വനിതാ കമ്മീഷനും ഇടപെട്ടാണ് കേസില്‍ നീതി നിഷേധിച്ചതെന്ന് മയൂഖ ആരോപിക്കുന്നു.
ചാലക്കുടി മുരിങ്ങൂര്‍ സ്വദേശി ചുങ്കത്ത് ജോണ്‍സണ്‍ എന്നയാളാണ് പെണ്‍കുട്ടിയെ വീട്ടില്‍ കയറി ബലാത്സംഗം ചെയ്തത്.
ആ കേസില്‍ പ്രതിയെ രക്ഷിക്കുന്നതിനുള്ള നീക്കമാണ് പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. വനിതാ കമ്മീഷന്‍ അധ്യക്ഷയായിരുന്ന എംസി ജോസഫൈനും കേസില്‍ പ്രതിക്ക് വേണ്ടി ഇടപെട്ടിട്ടുണ്ടെന്ന് മയൂഖ വ്യക്തമാക്കി.
പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെകൂടി പിന്തുണയോടെ പ്രതി ഇപ്പോഴും രക്ഷപ്പെട്ട് നടക്കുകയാണെന്നും മയൂഖ പറയുന്നു.
പൊലീസില്‍ പരാതി കൊടുത്തപ്പോള്‍ പ്രതി സുഹൃത്തിനെ ഭീഷണിപ്പെടുത്തി. വിവാഹത്തിന് ശേഷവും ഭീഷണി തുടരുകയാണെന്നും മയൂഖ പറഞ്ഞു. തൃശൂരില്‍ വാര്‍ത്താ സമ്മേളനം വിളിച്ചാണ് ഒളിമ്പ്യന്‍ മയൂഖ ജോണി പൊലീസിനും വനിതാകമ്മീഷനും എതിരെ ആരോപണം ഉന്നയിച്ചത്. വനിതാ കമ്മീഷന്‍ ഇടപെടലിന് തെളിവുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ലഭ്യമായ വിശ്വസനീയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വാര്‍ത്താ സമ്മേളനമെന്നായിരുന്നു മയൂഖയുടെ പ്രതികരണം.
2016 ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ചാലക്കുടി സ്വദേശിയായ ചുങ്കത്ത് ജോണ്‍സണ്‍ വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പെണ്‍കുട്ടിയെ ബലാംല്‍സംഘം ചെയ്യുകയും ഭീഷണിപ്പെടുത്തി നഗനചിത്രങ്ങള്‍ എടുക്കുകയും ചെയ്തു. അന്ന് അവിവാഹിതയായതിനാല്‍ പൊലീസില്‍ പരാതി നല്‍കിയില്ല. 2018 ല്‍ പെണ്‍കുട്ടി വിവാഹിതയായ ശേഷവും പ്രതി ഭീഷണിപ്പെടുത്തുകയും ശല്യപ്പെടുത്തുകയും ചെയ്തു. തുര്‍ന്ന് ഭര്‍ത്താവിന്റെ നിര്‍ദേശപ്രകാരം 2021 മാര്‍ച്ചിലാണ് പരാതി നല്‍കിയത്. ചാലക്കുടി മജിസ്ട്രറ്റ് ഇരയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. എന്നാല്‍ പ്രതിയുടെ അറസ്റ്റ് ഇതുവരെ ഉണ്ടായില്ല. പ്രതിയ്ക്കു വേണ്ടി മന്ത്രിതലത്തില്‍ വരെ ഇടപെടലുണ്ടായെന്ന് മയൂഖ പറയുന്നു.
കേസൊതുക്കാന്‍ തൃശൂര്‍ റൂറല്‍ എസ്പി പുങ്കുഴലി ഉള്‍പ്പെടെ ഇടപ്പെട്ടതായും ആരോപണമുണ്ട്. തെളിവുകള്‍ പലതും ശേഖരിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നും പോലീസ് അന്വേഷണം തുടരുകയാണെന്നുമാണ് ജി പൂങ്കുഴലി വിശദീകരിക്കുന്നത്. സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടെന്നാണ് പൊലീസിന്റെ ഭാഗത്ത് നിന്ന് ഇപ്പോഴുള്ള വിശദീകരണം.
തൃശൂരിലെ ആളൂര്‍ സ്റ്റേഷനിലാണ് കേസ് രജിസ്ട്രര്‍ ചെയ്തത്. 5 വര്‍ഷം മുമ്പ് നടന്ന സംഭവത്തില്‍ തെളിവുകള്‍ ഇതുവരെ കിട്ടിയിട്ടില്ലെന്ന് തൃശൂര്‍ റൂറല്‍ എസ് പി വ്യക്തമാക്കി. തെളിവുകള്‍ ശേഖരിക്കാനുളള നടപടികള്‍ തുടര്‍ന്നു വരികയാണ്. പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടി നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.