ഒക്കുപേഷനല്‍ സേഫ്ടി ആന്‍ഡ് ഹെല്‍ത്ത് ട്രെയിനിങ് സെന്റര്‍ കേരളത്തിലെ വ്യാവസായിക തൊഴില്‍ മേഖലകളിലെ ശ്രദ്ധേയമായ ചുവടുവെപ്പ് : മുഖ്യമന്ത്രി

ഒക്കുപേഷനല്‍ സേഫ്ടി ആന്‍ഡ് ഹെല്‍ത്ത് ട്രെയിനിങ് സെന്റര്‍  കേരളത്തിലെ വ്യാവസായിക തൊഴില്‍ മേഖലകളിലെ  ശ്രദ്ധേയമായ ചുവടുവെപ്പ് : മുഖ്യമന്ത്രി

ഒക്കുപേഷനല്‍ സേഫ്ടി ആന്‍ഡ് ഹെല്‍ത്ത് ട്രെയിനിങ് സെന്റര്‍ കേരളത്തിലെ വ്യാവസായിക തൊഴില്‍ മേഖലകളിലെ ശ്രദ്ധേയമായ ചുവടുവെപ്പ് ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്‍സ്റ്റിട്യൂട്ടിന്റെ ഉത്ഘാടനം ഓണ്‍ലൈന്‍ ആയി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഈ രണ്ടു രംഗങ്ങളിലും ബദല്‍ നയങ്ങള്‍ ഉയര്‍ത്തി പിടിച്ചു കൊണ്ട് വ്യാവസായിക കേന്ദ്രങ്ങള്‍ക്ക് ചുറ്റും താമസിക്കുന്ന ആളുകള്‍ക്കും ഒരുപോലെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ കേന്ദ്രത്തിനു സാധിക്കുമെന്നാണ് സര്‍ക്കാരിന്റെ കാഴ്ചപ്പാട്.

അപകടരഹിതവും തൊഴില്‍ ജന്യ രോഗ മുക്തവുമായ ഒരു സമൂഹത്തിനെ സൃഷ്ടിക്കാന്‍ ഈ സംരംഭം പ്രയോജനപ്പെടുമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി. പി രാമകൃഷ്ണന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് വകുപ്പ് ഡയറക്ടര്‍ പി.പ്രമോദ് ശിലാഫലകം അനാഛാദനം ചെയ്തു. ഇന്ത്യയില്‍ ആദ്യമായാണ് സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ ആധുനിക സൗകര്യങ്ങളോടുകൂടിയ തൊഴില്‍ ആരോഗ്യ സുരക്ഷിതത്വ പരിശീലന കേന്ദ്രം (Occupational Safety and Health Training Institute - OTI) പ്രവര്‍ത്തനം ആരംഭിക്കുന്നത്. വ്യവസായശാലകളിലെ തൊഴിലാളികളുടെ സുരക്ഷിതത്വം, ആരോഗ്യം, ക്ഷേമം എന്നിവ വിവിധ നിയമങ്ങളിലൂടെ ഉറപ്പുവരുത്തുന്ന ഫാക്ടറീസ് ആന്‍ന്റ് ബോയിലേഴ്‌സ് വകുപ്പിന് കീഴിലാണ് ഇന്‍സ്റ്റിറ്റ്യൂട്ട്. അപകടരഹിതവും, തൊഴില്‍ജന്യരോഗമുക്തവുമായ ഒരു തൊഴില്‍ സംസ്‌കാരം സംസ്ഥാനത്ത് രൂപീകരിക്കുക എന്നതാണ് പരിശീലനകേന്ദ്രത്തിന്റെ പ്രവര്‍ത്തന ലക്ഷ്യം. 4.5 കോടി രൂപ ചെലവില്‍ അത്യാധുനിക സൗകര്യങ്ങളോട് കൂടിയാണ് എറണാകുളത്ത് കാക്കനാട് പരിശീലന കേന്ദ്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്.

ട്രെയിനിംഗ് സെന്ററില്‍ സജ്ജീകരിച്ചിരിക്കുന്ന എക്‌സിബിഷന്‍ സെന്ററില്‍ പ്രവര്‍ത്തിക്കുന്ന മോഡലുകളിലൂടെ തൊഴിലാളികള്‍ക്ക് അവര്‍ നേരിടുന്ന അപകട സാധ്യതകളും ആരോഗ്യപ്രശ്‌നങ്ങളും മനസ്സിലാക്കാനും അവ തടയുന്നതിനുള്ള പരിശീലനങ്ങള്‍ നേടാനും സാധിക്കും. വൈദ്യുതി മൂലമുള്ള അപകടങ്ങള്‍ ഒഴിവാക്കി വെല്‍ഡിംഗ് ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ഷോക്ക് ഏല്‍ക്കാതെ സുരക്ഷിതമായി ജോലി ചെയ്യാന്‍ സഹായിക്കുന്ന സുരക്ഷാ സംവിധാനങ്ങളും അത് പരിശീലിക്കുന്നതിനുള്ള സൗകര്യം, ഉയരങ്ങളില്‍ ജോലി ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്‍കരുതലുകള്‍ പരിശീലിപ്പിക്കുന്നതിനുള്ള സൗകര്യം, പ്രവര്‍ത്തിക്കുന്ന മോഡലുകളുടെ സഹായത്തോടെ മെറ്റല്‍ ക്രഷറുകളിലെ തൊഴിലാളികള്‍, ബോയിലറുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന തൊഴിലാളികള്‍ തുടങ്ങിയവര്‍ക്ക് സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചുള്ള പരിശീലനം എന്നിവ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒരുക്കിയിട്ടുണ്ട്. ശീതികരിച്ച ട്രെയിനിങ് ഹാളില്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ അന്താരാഷ്ട്ര തൊഴില്‍ സംഘടന (ഐ എല്‍ ഒ ) ജര്‍മ്മന്‍ സോഷ്യല്‍ ആക്‌സിഡന്റ് ഇന്‍ഷുറന്‍സ് ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ നടത്തുന്ന പരിശീലന പരിപാടികളില്‍ സംസ്ഥാനത്തെ തൊഴിലാളികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പങ്കെടുക്കാന്‍ സാധിക്കും. ആധുനിക സംവിധാനങ്ങളോടുകൂടിയ ഒരു ഡിജിറ്റല്‍ ലൈബ്രറിയും പരിശീലന കേന്ദ്രത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.