ഇന്ത്യയിൽ നിന്നും ദുബായിലേക്ക് സർവീസുകൾ ഉണ്ടാകില്ലെന്ന് എമിറേറ്റ്സ്‌ എയർലൈൻസ്

ഇന്ത്യയിൽ നിന്നും ദുബായിലേക്ക്  സർവീസുകൾ ഉണ്ടാകില്ലെന്ന് എമിറേറ്റ്സ്‌ എയർലൈൻസ്

ദുബായ്: ഇന്ത്യയിൽ നിന്നും ദുബായി ഉൾപ്പെടെ മാറ്റ് ഒരു എമിറേറ്റ്സിലേക്കും ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെ സർവീസുകൾ ഉണ്ടാകില്ലെന്ന് എമിറേറ്റ്സ്‌ എയർലൈൻസ്. ഇന്ത്യയിലെ കോവിഡ് വ്യാപനം കണക്കിലെടുത്താണ് ഈ തീരുമാനം.


എന്നാൽ ഇന്നലെ ജൂലൈ 21 വരെ ഇന്ത്യയിൽ  നിന്ന് യുഎഇയിലേക്ക് സർവീസ് ഉണ്ടാകില്ലെന്ന് എയർ ഇന്ത്യയും അറിയിച്ചിരുന്നു.നേരത്തെ ജൂലൈ ആറു വരെയായിരുന്നു ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് സർവീസ് എയർ ഇന്ത്യ നിർത്തി വെച്ചിരുന്നത്. ആ തീരുമാനമാണ് ഇന്നലെ വീണ്ടും നീട്ടിയത്.

ഇന്ത്യയിൽ നിന്നു യുഎഇയിലേക്കു വരാൻ കാത്തിരിക്കുന്നവർക്ക് ഇതോടെ വീണ്ടും പ്രതീക്ഷ നഷ്ടപ്പെടുകയാണ്. യുഎഇയിലേക്കുള്ള വിമാന സർവീസ് ആരംഭിക്കുന്നതിലുള്ള അവ്യക്തത മലയാളികളടക്കമുള്ള പ്രവാസികളെ ആശങ്കയിലാക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.