ദുബായ്: ജീവനക്കാർക്കെതിരെ തെറ്റായ ഒളിച്ചോട്ടം ഡിപ്പാർട്ട്മെന്റിൽ റിപ്പോർട്ട് ചെയ്യരുതെന്ന് ദുബായ് എമിഗ്രേഷൻ. ഒരു കാരണവും ഇല്ലാതെ ഇത്തരത്തിൽ തൊഴിലാളികൾക്ക് മേൽ അബ്സ്കോണ്ടിംഗ് ഫയൽ ചെയ്താൽ 5000 ദിർഹം പിഴ ലഭിക്കുമെന്ന് വകുപ്പ് മുന്നറിയിപ്പ് നൽകി.
തെറ്റായ ഇത്തരം വ്യാജ പരാതികളുടെ ആധിക്യം ശ്രദ്ധയിൽപെട്ടതിന്റെ അടിസ്ഥാനത്തിലാണ് വകുപ്പിന്റെ ഭാഗത്തിൽ നിന്ന് ഇത്തരമൊരു അറിയിപ്പ്. ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സിന്റെ സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
തൊഴിലിടങ്ങളിൽ നിന്ന് ഒളിച്ചോടുന്ന ജീവനക്കാരുടെ വിവരങ്ങൾ ബന്ധപ്പെട്ട അധികാര കേന്ദ്രങ്ങളിൽ റിപ്പോർട്ട് ചെയ്യണമെന്ന നിയമുണ്ട്. ഈ നിയമത്തിന്റെ മറവിൽ തക്കതായ കാരണങ്ങൾ ഇല്ലാതെ ജീവനക്കാരുടെ അവകാശങ്ങൾ ഹനിക്കപ്പെടുന്നപ്രവണതയുണ്ട്. അത്തരമൊരു സാഹചര്യത്തിലാണ് അറിയിപ്പ്.
തൊഴിലാളികളുടെ ന്യായമായ അവകാശങ്ങളും ആനുകൂല്യങ്ങളും എല്ലാം രീതിയിലും സംരക്ഷിക്കപ്പെടുന്ന രാജ്യമാണ് യുഎഇ. തൊഴിലാളിയുടെയും തൊഴിലുടമയുടെയും അവകാശങ്ങൾ മികച്ച രീതിയിൽ സംരക്ഷിക്കുന്ന നയമാണ് രാജ്യത്തിന്റെത്. യുഎഇയിൽ ബന്ധപ്പെട്ട അതോറിറ്റി അനുമതി നൽകിയ തൊഴിലിടങ്ങളിൽ മാത്രമേ തൊഴിലാളികൾക്ക് ജോലി ചെയ്യാൻ നിയമം അനുശാസിക്കുന്നുള്ളു.
സ്പോൺസറുടെ അറിവില്ലാതെ തൊഴിലാളികൾ അപ്രത്യക്ഷമായാൽ ആ വിവരം ബന്ധപ്പെട്ട വകുപ്പിനെ അറിയിച്ചിരിക്കണം. ഇല്ലെങ്കിൽ അനധികൃത ജോലിക്കിടയിൽ ഇവർ പിടിക്കപ്പെട്ടാൽ ഉത്തരവാദിത്വം സ്പോൺസറുടെ ചുമലിൽ വരും. അത് അവർക്ക് വലിയ പിഴ ലഭിക്കാൻ കാരണമാകുന്നതാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.