വാരാന്ത്യ കര്‍ഫ്യൂ ഇല്ല; കൂടുതൽ ഇളവുകള്‍ പ്രഖ്യാപിച്ച്‌ കര്‍ണാടക

വാരാന്ത്യ കര്‍ഫ്യൂ ഇല്ല; കൂടുതൽ ഇളവുകള്‍ പ്രഖ്യാപിച്ച്‌ കര്‍ണാടക

ബെംഗളൂരു: കര്‍ണാടക സര്‍ക്കാര്‍ വാരാന്ത്യ കര്‍ഫ്യൂ ഒഴിവാക്കി. സംസ്ഥാനത്ത് അടുത്ത ആഴ്ച മുതല്‍ വാരാന്ത്യ കര്‍ഫ്യൂ ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. എന്നാൽ രാത്രി ഒൻപത് മുതല്‍ പുലര്‍ച്ച അഞ്ചു വരെയുള്ള രാത്രികാല കര്‍ഫ്യൂ തുടരും.

കണ്ടെയിന്‍മെന്റ് സോണിന് പുറത്തുള്ള പ്രദേശങ്ങളില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകളും പ്രഖ്യാപിച്ചു. കണ്ടെയിന്‍മെന്റിന് പുറത്ത് മാളുകള്‍, സിനിമാ തിയേറ്ററുകള്‍, റെസ്റ്റോറന്റുകള്‍, ഓഫീസുകള്‍, മറ്റു കടകള്‍ എന്നിവയ്ക്ക് തുറക്കാം. പൊതുഗതാഗതത്തില്‍ ഇന്ന് മുതല്‍ വാഹനങ്ങളിലെ ഇരിപ്പിടത്തിന് അനുസൃതമായി ആളുകളെ കയറ്റാം.

എന്നാൽ വിദ്യാഭ്യാസ സ്ഥാപനങ്ങളും ട്യൂഷന്‍-കോച്ചിങ് സെന്ററുകള്‍ക്കും പ്രവര്‍ത്തനാനുമതി ഇല്ല. സ്വിമ്മിങ് പൂളുകളിലേക്ക് പരിശീലന ആവശ്യങ്ങള്‍ക്കായി പ്രവേശനം അനുവദിച്ചു. പരിശീലനത്തിനായി സ്‌പോര്‍ട് കോംപ്ലക്‌സുകളും സ്റ്റേഡിയങ്ങളും തുറക്കാം. കാഴ്ചക്കാരെ അനുവദിക്കില്ല. കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണമെന്ന് നിര്‍ദേശമുണ്ട്.

സാമൂഹിക-രാഷ്ട്രീയ-സാംസ്‌കാരിക പൊതു പരിപാടികള്‍ക്ക് കണ്ടെയിന്‍മെന്റ് സോണുകള്‍ക്ക് പുറത്ത് അനുമതിയുണ്ട്. ആരാധനാലയങ്ങള്‍ ദര്‍ശനങ്ങള്‍ക്ക് മാത്രമായി തുറന്ന് നല്‍കാം. വിവാഹ ചടങ്ങുകളില്‍ 100 പേര്‍ക്കും മരണാനന്തര ചടങ്ങുകളില്‍ 20 പേര്‍ക്കും പങ്കെടുക്കാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.