ശസ്ത്രക്രിയ കഴിഞ്ഞു; മാര്‍പാപ്പ സുഖമായിരിക്കുന്നുവെന്ന് വത്തിക്കാന്‍

ശസ്ത്രക്രിയ കഴിഞ്ഞു; മാര്‍പാപ്പ സുഖമായിരിക്കുന്നുവെന്ന് വത്തിക്കാന്‍

വത്തിക്കാന്‍ സിറ്റി: ശസ്ത്രക്രിയയ്ക്ക് വിധേയനായ ഫ്രാന്‍സിസ് മാര്‍പാപ്പ ആരോഗ്യവാനായിരിക്കുന്നതായി വത്തിക്കാന്‍ അറിയിച്ചു. വന്‍കുടല്‍ സംബന്ധമായ രോഗത്തെ തുടര്‍ന്നാണ് എണ്‍പത്തിനാലുകാരനായ മാര്‍പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

മാര്‍പാപ്പയെ റോമിലെ ജെമെല്ലി  ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിവരം ഞായറാഴ്ച ഉച്ചയോടെയാണ് വത്തിക്കാന്‍ പുറത്തു വിട്ടത്. ശസ്ത്രക്രിയ കഴിഞ്ഞതായും മാര്‍പാപ്പ സൗഖ്യത്തോടെയിരിക്കുന്നതായും വത്തിക്കാന്‍ വക്താവ് മാറ്റിയോ ബ്രൂണി അറിയിച്ചു. പത്ത് പേരടങ്ങുന്ന ഡോക്ടര്‍മാരുടെ ചികിത്സാ സംഘമാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത്.

ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ അദ്ദേഹം വിശ്വാസികളെ അഭിസംബോധന ചെയ്തിരുന്നു. സെപ്റ്റംബറില്‍ സ്ലോവാക്യ, ഹംഗറി തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞയാഴ്ച നല്‍കിയ സന്ദേശങ്ങളില്‍ തനിക്ക് വേണ്ടി പ്രാര്‍ഥിക്കണമെന്ന് മാര്‍പാപ്പ ആവശ്യപ്പെട്ടിരുന്നു. 2013 ല്‍ സ്ഥാനമേറ്റ ശേഷം ആദ്യമായാണ് മാര്‍പാപ്പ ആശുപത്രിയില്‍ ചികിത്സ തേടുന്നത്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.