ദുബായ്: വിവരങ്ങളന്വേഷിച്ചുളള വിളികളുടെ ആധിക്യത്തെതുടർന്ന് പുതിയ നിർദ്ദേശം നല്‍കിയിരിക്കുകയാണ് അബുദബി ആസ്ഥാനമായി പ്രവത്തിക്കുന്ന വിമാനകമ്പനിയായ എത്തിഹാദും ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന എമിറേറ്റ്സും . വിമാന ഷെഡ്യൂളുകളിലെ മാറ്റങ്ങളറിയാനും ഇന്ത്യയടക്കമുളള രാജ്യങ്ങളിലേക്കുളള യാത്രാവിവരങ്ങള്‍ അറിയാനും നിരവധി പേരാണ് വിളിക്കുന്നതെന്നാണ് ഇരുവിമാനകമ്പനികളും പറയുന്നത്. സമൂഹമാധ്യമപേജുകളിലും സമാന സ്ഥിതിയാണുളളത്. ഇതോടെയാണ് 48 മണിക്കൂറിനുളളിലെ വിമാനയാത്രാവിവരങ്ങള്‍ അറിയാന്‍ മാത്രം വിളിക്കുകയെന്ന് ഇരുവിമാനകമ്പനികളും യാത്രാക്കാരോട് ആവശ്യപ്പെട്ടിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.