ഫിന്‍ലന്‍ഡ് സ്വദേശിനി അമൃതാനന്ദമയി ആശ്രമത്തില്‍ തൂങ്ങി മരിച്ച നിലയില്‍

ഫിന്‍ലന്‍ഡ് സ്വദേശിനി അമൃതാനന്ദമയി ആശ്രമത്തില്‍ തൂങ്ങി മരിച്ച നിലയില്‍

കൊല്ലം: കരുനാഗപ്പള്ളി വള്ളിക്കാവ് അമൃതാനന്ദമയി മഠത്തില്‍ ഫിന്‍ലന്‍ഡ് സ്വദേശിനിയായ അന്തേവാസിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ക്രിസ്റ്റ എസ്റ്റര്‍ കാര്‍വോ (52) ആണ് മരിച്ചത്. അമൃതപുരി ആശ്രമത്തിന്റെ ഭാഗമായ അമൃത സിന്ധു എന്ന കെട്ടിടത്തിലെ കോണിയുടെ കൈവരിയില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം.

ഇന്നലെ വൈകുന്നേരം 4.30 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. ഉടന്‍ തന്നെ കരുനാഗപ്പള്ളി താലൂക്കാശുപത്രിയില്‍ എത്തിച്ച് മരണം സ്ഥിരീകരിച്ചു. 2019 ഡിസംബര്‍ മുതല്‍ മഠത്തില്‍ ക്രിസ വന്ന് പോയിരുന്നെന്നാണ് വിവരം. മാനസിക പ്രശനങ്ങള്‍ക്ക് ഇവര്‍ മരുന്നുകള്‍ കഴിച്ചിരുന്നതായും പറയപ്പെടുന്നു. മരണത്തില്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

നേരത്തെയും അമൃതാനന്ദമയി ആശ്രമ ഇത്തരം സംഭവങ്ങളില്‍ ആരോപണ വിധേയമായിരുന്നു. 2012ല്‍ കൊല്ലത്തെ അമൃതാനന്ദമയി ആശ്രമത്തില്‍ ബഹളം വച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്ന ആരോപണത്തില്‍ ബിഹാര്‍ സ്വദേശി സത്‌നാം സിംഗ്  എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് മാനസികാസ്വാസ്ഥ്യം കാണിച്ചതിനാല്‍ പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. അവിടെ വച്ച് സത്നാം മരണപ്പെട്ടു. മരണത്തിലെ ദുരൂഹത പിന്നീട് ഒട്ടേറെ ആരോപണങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.