തിരുവനന്തപുരം: സ്പൈനല്‍ മസ്‌കുലര്‍ അട്രോഫി ബാധിച്ച കുഞ്ഞിന്റെ ചികിത്സയ്ക്ക് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു. ഹൈക്കോടതിയില്‍ ഇക്കാര്യം സര്‍ക്കാര്‍ സത്യവാങ്മൂലം വഴി അറിയിച്ചു. ആറംഗ ബോര്‍ഡാണ് നിലവില്‍ വന്നത്.
കഴിഞ്ഞ ദിവസം വെന്റിലേറ്ററില്‍ കഴിയുന്ന കുട്ടിക്ക് മരുന്ന് നല്‍കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. 16 മണിക്കൂറെങ്കിലും പുറത്തെടുത്ത് മാത്രമേ ചികിത്സ നടത്താനാകൂ എന്നും സര്‍ക്കാര്‍ നിലപാടറിയിച്ചു. കോഴിക്കോട് സ്വദേശി ആരിഫിന്റെ കുഞ്ഞിനാണ് ഞരമ്പുകളെയും പേശികളെയും ബാധിക്കുന്ന രോഗം വന്നത്. മരുന്നിന് വേണ്ടത് 16 കോടിയിലധികം രൂപയാണ്.
സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി രോഗം ബാധിച്ച് രണ്ടു കുഞ്ഞുങ്ങളാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വെന്റിലേറ്ററിലുള്ളത്.രണ്ടുപേര്‍ക്കും ഓരോ ഡോസ് മരുന്നിന് 18 കോടി രൂപ വീതം വേണം. പെരിന്തല്‍മണ്ണ സ്വദേശി ആരിഫിന്റെ മകന്‍ ഇമ്രാന്‍ അഹമ്മദ് കഴിഞ്ഞ നാലുമാസമായും കൊടുവള്ളി കിഴക്കോത്ത് അബൂബക്കറിന്റെ മകള്‍ ഒരുവയസുള്ള ഫാത്തിമ ഹൈസല്‍ അഞ്ചുമാസമായും ഇവിടെ കഴിയുന്നു. ആരിഫാണ് ചികിത്സാ ചെലവിനായി സര്‍ക്കാറിന്റെ സഹായം തേടി ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞ മാസം 29ന് കേസ് പരിഗണിച്ചെങ്കിലും ഇതിലുള്ള തീരുമാനം സര്‍ക്കാരിനോട് കോടതി നിര്‍ദേശിക്കുകയായിരുന്നു.
കേരളത്തിലെ ജനങ്ങളില്‍ നിന്ന് പൊതുധനസമാഹരണത്തിലൂടെ കണ്ണൂര്‍ മാട്ടൂലില്‍ ഈ അപൂര്‍വ രോഗം ബാധിച്ച മുഹമ്മദിന്റെ ചികിത്സയ്ക്കായി ആവശ്യമായിരുന്ന മുഴുവന്‍ പണവും ലഭിച്ചിരുന്നു. മരുന്നിനുള്ള തുക ലഭിച്ചതായി മാട്ടൂല്‍ പഞ്ചായത്ത് പ്രസിഡന്റ് ഫാരിഷയാണ് അറിയിച്ചത്. 18 കോടി രൂപയാണ് മുഹമ്മദിന് മരുന്നിനായി കണ്ടെത്തേണ്ടിയിരുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.