അബുദബിയില്‍ കാറപകടത്തില്‍ കണ്ണൂർ സ്വദേശിയായ വിദ്യാർത്ഥി മരിച്ചു

അബുദബിയില്‍ കാറപകടത്തില്‍ കണ്ണൂർ സ്വദേശിയായ വിദ്യാർത്ഥി മരിച്ചു

അബുദബി: യാസ് ദ്വീപിലുണ്ടായ വാഹനാപകടത്തില്‍ മലയാളി വിദ്യാ‍ർത്ഥി മരിച്ചു.കണ്ണൂർ സ്വദേശിയും യു.കെയിൽ എയർക്രാഫ്റ്റ് മെയിൻറനൻസ് എൻജിനീയറിങ് ഒന്നാം വർഷ വിദ്യാർഥിയുമായ മുഹമ്മദ് ഇബാദ് അജ്മൽ ആണ് മരിച്ചത്​. 18 വയസായിരുന്നു. അജ്മൽ ഡ്രൈവ് ചെയ്ത കാർ റോഡരികിലെ മരത്തിലിടിച്ചാണ് അപകടമുണ്ടായത്. ഉടന്‍ തന്നെ പോലീസെത്തി ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. എത്തിസലാത്തിലെ എൻജിനീയറിങ് ടെക്‌നോളജി വിഭാഗം ഉ​ദ്യോഗസ്ഥനായ അജ്മൽ റഷീദി​ന്‍റേയും നബീലയുടെയും മകനാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.