ഫെഡറല്‍ സർക്കാർ- മന്ത്രാലയങ്ങളിലേക്ക് പ്രവേശിക്കാന്‍ പുതിയ മാർഗനി‍ർദ്ദേശം

ഫെഡറല്‍ സർക്കാർ- മന്ത്രാലയങ്ങളിലേക്ക് പ്രവേശിക്കാന്‍ പുതിയ മാർഗനി‍ർദ്ദേശം

ദുബായ് : കോവിഡ് സാഹചര്യത്തില്‍ പുതിയ പ്രവേശന മാനദണ്ഡങ്ങള്‍ പുറത്തിറക്കി ഫെഡറല്‍ ഗവണ്‍മെന്‍റ് വിഭാഗങ്ങളും മന്ത്രാലയങ്ങളും. കോവിഡ് വാക്സിനേഷന്‍ സ്വീകരിക്കാത്തവർ പിസിആർ നെഗറ്റീവ് പരിശോധനാഫലം ഹാജരാക്കിയാല്‍ മാത്രമേ പ്രവേശനം അനുവദിക്കൂ. 48 മണിക്കൂറിനുളളിലെ പരിശോധനാഫലമായിരിക്കണം.ഓഗസ്റ്റ് ഒന്നുമുതലാണ് പുതിയ നിർദ്ദേശം പ്രാബല്യത്തിലാവുക. സന്ദ‍ർശകർക്കും ജീവനക്കാർക്കും ഉപഭോക്താക്കള്‍ക്കുമെല്ലാം നിർദ്ദേശം ബാധകമാണ്. കോവിഡ് വാക്സിന്‍റെ രണ്ട് ഡോസും സ്വീകരിച്ചവർക്ക് പ്രവേശനം അനുവദിക്കും. കോവിഡ് വാക്സിന്‍ സ്വീകരിക്കുന്നതില്‍ നിന്ന് ഒഴിവാക്കപ്പെട്ട വിഭാഗത്തിലുളളവരാണെങ്കില്‍ കോവിഡ് പിസിആർ പരിശോധാഫലം ഹാജരാക്കണം. 16 വയസിന് താഴെയുളള കുട്ടികള്‍ക്കും പ്രവേശനം അനുവദിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.