സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ പിഴ ഓ‍ർമ്മിപ്പിച്ച് അബുദബി പോലീസ്

സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ പിഴ ഓ‍ർമ്മിപ്പിച്ച് അബുദബി പോലീസ്

അബുദബി : സീറ്റ് ബെല്‍റ്റ് ധരിക്കാതെ വാഹനമോടിച്ചാല്‍ 400 ദി‍ർഹം പിഴ കിട്ടുമെന്ന് ഓർമ്മിപ്പിച്ച് അബുദബി പോലീസ്. നാല് ബ്ലാക്ക് പോയിന്‍റും ചുമത്തും.സീറ്റ് ബെല്‍റ്റ് ധരിക്കാതെ വാഹനമോടിക്കുന്നവരെ കണ്ടെത്താന്‍ അത്യാധുനിക സംവിധാനങ്ങള്‍ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് നേരത്തെ തന്നെ പോലീസ് വ്യക്തമാക്കിയിരുന്നു. വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരേയും കണ്ടെത്താന്‍ കഴിയുന്ന ആർട്ടിഫിഷല്‍ ഇന്‍റലിജന്‍സ് ഉപയോഗിച്ചാണ് ഈ റഡാറുകള്‍ പ്രവർത്തിക്കുന്നത്.അപകടങ്ങളുണ്ടാകുമ്പോള്‍ മരണസാധ്യത 40-45 ശതമാനം വരെ കുറയ്ക്കാന്‍ സീറ്റ് ബെല്‍റ്റ് ധരിക്കുന്നത് സഹായിക്കുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.