കൊളംബോ: ശ്രീലങ്കന്‍ ക്യാമ്പിൽ കോവിഡ് സ്ഥിരീകരിച്ചതോടെ ഇന്ത്യ- ശ്രീലങ്ക ക്രിക്കറ്റ് പരമ്പര നീട്ടിവെച്ചു. ബാറ്റിങ് പരിശീലകന്‍ ഗ്രാന്‍ഡ് ഫ്ലവര്‍, ഡാറ്റ അനലിസ്റ്റായ ജിടി നിരോഷന്‍ എന്നിവര്‍ക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവര്‍ക്ക് പുറമെ രണ്ടു പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്.
പരമ്പര ഈ മാസം 13ന് ആരംഭിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. ഇത് നാലു ദിവസത്തേക്ക് നീട്ടിയതായാണ് ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചത്. ഇക്കാര്യം ബിസിസിഐയും സ്ഥിരീകരിച്ചിട്ടുണ്ട്.
ഇംഗ്ലണ്ട് പര്യടനം കഴിഞ്ഞ് തിങ്കളാഴ്ചയാണ് ലങ്കന്‍ താരങ്ങള്‍ രാജ്യത്ത് തിരിച്ചെത്തിയത്. മൂന്ന് ഏകദിനങ്ങളും മൂന്ന് ട്വന്റി-20 മല്‍സരങ്ങളുമാണ് ലങ്കന്‍ പര്യടനത്തില്‍ ഇന്ത്യ കളിക്കുക. ഇന്ത്യന്‍ ടീമിനെ ശിഖര്‍ ധവാനാണ് നയിക്കുന്നത്.
പുതുക്കിയ തീയതി അനുസരിച്ച് ഏകദിനങ്ങള്‍ ജൂലായ് 17, 19, 21 തീയതികളിലും ടി20 പരമ്പര 24, 25, 27 തീയതികളിലും നടക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.