ഓസ്‌ട്രേലിയയില്‍ വളര്‍ത്തുനായ നവജാത ശിശുവിനെ കടിച്ചുകീറി കൊന്നു

ഓസ്‌ട്രേലിയയില്‍ വളര്‍ത്തുനായ നവജാത ശിശുവിനെ കടിച്ചുകീറി കൊന്നു

സിഡ്‌നി: ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സ് സംസ്ഥാനത്ത് അഞ്ച് ആഴ്ച മാത്രം പ്രായമായ നവജാത ശിശുവിനെ വളര്‍ത്തുനായ കടിച്ചുകീറി കൊന്നു. ഗോസ്‌ഫോര്‍ഡിലെ കാരിയോങില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം. അമേരിക്കന്‍ സ്റ്റാഫോര്‍ഡ്ഷയര്‍ ടെറിയര്‍ എന്ന ഇനത്തില്‍പെട്ട നായയാണ് ആണ്‍കുഞ്ഞിനെ കൊലപ്പെടുത്തിയത്. ആക്രമണത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല.

പുലര്‍ച്ചെ 2.18-നാണ് നായ കുഞ്ഞിനെ ആക്രമിച്ചതായി പോലീസിനു വിവരം ലഭിക്കുന്നത്. പാരാമെഡിക്കല്‍ ജീവനക്കാര്‍ എത്തി കുഞ്ഞിന് പ്രാഥമിക ശുശ്രൂഷ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തിന്റെ ആഘാതത്തില്‍നിന്നു കുഞ്ഞിന്റെ മാതാപിതാക്കള്‍ മുക്തരായിട്ടില്ല. അവര്‍ക്ക് കൗണ്‍സിലിംഗും പിന്തുണയും നല്‍കുമെന്നു പോലീസ് അറിയിച്ചു.


അമേരിക്കന്‍ സ്റ്റാഫോര്‍ഡ്ഷയര്‍ ടെറിയര്‍

നാല് ആഴ്ച മുമ്പ് ഇതേ നായ അയല്‍വാസിയുടെ നായയെയും ആക്രമിച്ചിരുന്നതായി പോലീസ് പറഞ്ഞു. അതിദാരുണമായ സംഭവമാണിതെന്നു ഗോസ്‌ഫോര്‍ഡ് ആസ്ഥാനമായുള്ള ബ്രിസ്ബന്‍ വാട്ടര്‍ പോലീസിന്റെ ജില്ലാ കമാന്‍ഡര്‍ ഡിറ്റക്ടീവ് സൂപ്രണ്ട് ഡാരിള്‍ ജോബ്‌സണ്‍ പ്രതികരിച്ചു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് ആഗ്രഹിച്ചിട്ടും കാലാകാലങ്ങളില്‍ അവ സംഭവിക്കുകയാണെന്നും ജോബ്‌സണ്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.