മുംബൈ: ഫാ.സ്റ്റാന്‍ സ്വാമി പോലീസ് കസ്റ്റഡിയില്‍ മരിച്ചത് ന്യായീകരിക്കാന്‍ കഴിയാത്തതെന്ന് ശിവസേന നേതാവും എംപിയുമായ സഞ്ജയ് റാവത്ത്. കേന്ദ്ര സര്‍ക്കാരിനെതിരെ സംസാരിച്ചാല്‍ അതെങ്ങനെയാണ് രാജ്യത്തിനെതിരായി മാറുന്നതെന്നും അദ്ദേഹം ചോദിച്ചു.
പാര്‍ട്ടി മുഖപത്രമായ സാമ്‌നയില്‍ എഴുതിയ ലേഖനത്തിലാണ് വിമര്‍ശം. ആരോഗ്യ പ്രശ്‌നങ്ങളുള്ള ഒരു വയോധികനെ ഭയക്കുന്ന സര്‍ക്കാര്‍ ഏകാധിപത്യ സ്വഭാവമുള്ളതും ദുര്‍ബലമായ മനോനിലയുള്ളതുമാണെന്നും റാവത്ത് വിമര്‍ശിച്ചു.
ഏകതാ പരിഷത്തിന്റെ പ്രവര്‍ത്തനങ്ങളെ ന്യായീകരിക്കാന്‍ കഴിയില്ല. എന്നാല്‍, സ്റ്റാന്‍ സ്വാമിയുടെ കാര്യത്തില്‍ സംഭവിച്ചത് സ്വാതന്ത്ര്യത്തിന് മേലുള്ള ഗൂഢാലോചനയാണ്. കശ്മീരിലെ വിഘടനവാദികളെക്കാള്‍ അപകടകാരികളാണ് മാവോവാദികളും നക്‌സലുകളും എങ്കിലും ഫാ.സ്റ്റാന്‍ സ്വാമിയുടെ കസ്റ്റഡി മരണം ഒരു തരത്തിലും ന്യായീകരിക്കാന്‍ കഴിയുന്ന ഒന്നല്ല.
സര്‍ക്കാരിനെതിരെ ശബ്ദമുയര്‍ത്തുന്നത് രാജ്യത്തെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയാണെന്ന് പറയുന്നവരുടെ മനസില്‍ ഏകാധിപത്യത്തിന്റെ വേര് ആഴ്ന്നിറങ്ങിയതാണന്നും റാവത്ത് തന്റെ ലേഖനത്തില്‍ പറയുന്നു.
ആദിവാസി ക്ഷേമത്തിനായി പ്രവര്‍ത്തിച്ചിരുന്ന സ്റ്റാന്‍ സ്വാമിയുടെ ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് അദ്ദേഹം മരിച്ചത്. മരണം സംബന്ധിച്ച് അന്താരാഷ്ട്ര തലത്തില്‍ ആറെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.