കൊച്ചി: കോവിഡിനു ശേഷം സർവീസുകൾ പുനഃസ്ഥാപിക്കുമ്പോൾ ട്രെയിനുകളിൽ പാൻട്രി കാറുകൾ ഉണ്ടാകില്ല. പാൻട്രികാറുകൾ പിൻവലിക്കുമ്പോൾ ഭക്ഷണത്തിനായി ബെയ്സ് കിച്ചണുകൾ പ്രധാന സ്റ്റേഷനുകളിൽ ഏർപ്പെടുത്തും . കേരളത്തിൽ തിരുവനന്തപുരം, എറണാകുളം, ഷൊർണൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ ആണ് ബെയ്സ് കിച്ചണുകൾ വരുന്നത് .ഇവിടെ നിന്ന് ഭക്ഷണം ലോഡ് ചെയ്യുകയും പ്ലാറ്റ്ഫോമുകളിൽ ട്രെയിൻ സൈഡ് വെൻഡിംഗ് പ്രോത്സാഹിപ്പിക്കുകയാണ് പുതിയ നയം എന്ന് ഐആർസിടിസി വ്യക്തമാക്കുന്നു .
പാൻട്രി പിൻവലിക്കുന്നതിന് പകരം ട്രെയിനുകളിൽ തേർഡ് എസി കോച്ച് ഏർപ്പെടുത്തും .കൂടുതൽ പേർക്കു യാത്രാസൗകര്യം ഒരുക്കുന്നത് വഴി പ്രതിവർഷം 1,400 കോടി രൂപയുടെ വരുമാനമാണ് റെയിൽവേ പ്രതീക്ഷിക്കുന്നത്. 350 ട്രെയിനുകളിലാണ് രാജ്യത്ത് പാൻട്രി സൗകര്യമുള്ളത് .പുറം കരാറുകൾ വഴി ഈ മേഖലയിൽ പതിനായിരത്തോളം പേർ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക് . ബെയ്സ് കിച്ചണിൽ നിന്നുള്ള ഭക്ഷണം വിതരണം ചെയ്യാൻ ജീവനക്കാരെ ഏർപ്പെടുത്തും. പാചകക്കാരെ മാത്രമായിരിക്കും പുതിയ നീക്കം ദോഷകരമായി ബാധിക്കുക. പാൻട്രി കരാർ രംഗത്തുള്ളവർ തന്നെ ബേസ് കിച്ചണുകളുടെ കരാർ സ്വന്തമാക്കുന്നതിനായി തൊഴിൽനഷ്ടം കാര്യമായി ബാധിക്കില്ല എന്ന് അധികൃതർ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.