ബഹ്റൈന്‍: ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പരമ അധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് രണ്ടാമന്‍ കതോലിക്ക ബാവയുടെ വിയോഗത്തില്‍ യുപിപി ( യുണൈറ്റഡ് പേരന്‍സ് പാനല്‍) അനുശോചനം രേഖപ്പെടുത്തി. കേരളത്തിലെ എല്ലാ ജനവിഭാഗങ്ങളും ഒരുപോലെ ദുഃഖിതരായിരിക്കുന്ന ഈ അവസരത്തില്‍ യുപിപിയും പങ്ക് ചേര്‍ന്നുകൊണ്ട് വത്സല പിതാവിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നുവെന്ന്
ബഹ്റൈന്‍ ഇന്ത്യന്‍ സ്‌കൂള്‍ മുന്‍ ചെയര്‍മാന്‍ എബ്രഹാം ജോണ്‍ അനുസ്മരിച്ചു.
ലോകമാകെയുള്ള സഭയുടെ വിശ്വാസികളായ എല്ലാവരോടും കൂടെ പ്രത്യേകിച്ച് ബഹ്റൈന്‍ സെന്റ് മേരീസ് കത്തീഡ്രല്‍ വിശ്വാസികളുടെ പ്രാര്‍ത്ഥനകളിലും പങ്കു ചേര്‍ന്നു. വത്സല പിതാവിന്റെ സന്ദര്‍ശന വേളകളില്‍ ഇന്ത്യന്‍ സ്‌ക്കൂളിന് അനുഗ്രഹ പ്രഥമായി നല്‍കിയിട്ടുള്ള സന്ദേശങ്ങള്‍ ഈ അവസരത്തില്‍ നന്ദിയോടെ സ്മരിക്കുന്നതായും എബ്രഹാം ജോണ്‍ വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.