പ്രമേഹ രോഗികള്‍ക്ക് ആശ്വാസവാര്‍ത്ത; ഉമിനീരില്‍നിന്ന് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിര്‍ണയിക്കാന്‍ പുതിയ സാങ്കേതിക വിദ്യ

 പ്രമേഹ രോഗികള്‍ക്ക് ആശ്വാസവാര്‍ത്ത; ഉമിനീരില്‍നിന്ന് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിര്‍ണയിക്കാന്‍ പുതിയ സാങ്കേതിക വിദ്യ

സിഡ്‌നി: പ്രമേഹരോഗികള്‍ക്ക് അവരുടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിര്‍ണയിക്കാന്‍ ഇടവിട്ട് രക്തം എടുക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അത്തരക്കാര്‍ക്ക് ആശ്വാസം പകരുന്ന ഒരു കണ്ടെത്തലാണ് ഗവേഷകര്‍ നടത്തിയിരിക്കുന്നത്. ശരീരത്തില്‍നിന്ന് രക്തമെടുത്ത് പരിശോധിക്കാതെ പ്രമേഹം കൂടിയോ കുറഞ്ഞോ എന്നറിയാന്‍ പുതിയൊരു വഴിയാണ് കണ്ടെത്തിയിരിക്കുകയാണ്. ഉമിനീരില്‍നിന്ന് രക്തത്തിലെ ഗ്ലൂക്കോസ് പരിശോധന നടത്തുന്ന സ്ട്രിപ്പാണ് ഓസ്‌ട്രേലിയന്‍ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചിരിക്കുന്നത്.

നാവില്‍ സ്ട്രിപ്പ് വച്ചശേഷം കുറച്ച് മിനിറ്റ് കാത്തിരിക്കുമ്പോള്‍ ഫലം ലഭിക്കുന്നതാണ് പുതിയ കണ്ടെത്തല്‍. ഒരു സ്മാര്‍ട്ട്‌ഫോണ്‍ ആപ്ലിക്കേഷനിലൂടെയാണ് പരിശോധനാ ഫലം അറിയുന്നത്. പരീക്ഷണം വിജയിച്ചാല്‍ സ്ട്രിപ്പുകള്‍ വ്യാവസായിക അടിസ്ഥാനത്തില്‍ ഉല്‍പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

കൈവിരലുകളിലോ കാല്‍വിരലുകളിലോ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലോ സൂചി കൊണ്ട് കുത്തി രക്തമെടുത്ത് ഗ്ലൂക്കോസിന്റെ അളവ് പരിശോധിക്കുന്ന രീതിയാണ് ഇതോടെ മാറ്റാനാകുമെന്ന് ഗവേഷകര്‍ പറയുന്നത്. ചെലവ് കുറഞ്ഞ, വേദനയില്ലാത്ത പരിശോധന പ്രമേഹ രോഗികള്‍ക്ക് ആശ്വാസകരമാകുമെന്ന് ഓസ്‌ട്രേലിയയിലെ ന്യൂകാസില്‍ യൂണിവേഴ്‌സിറ്റി ഫിസിക്‌സ് പ്രഫസര്‍ പോള്‍ ദസ്തൂര്‍ പറഞ്ഞു. 47 ലക്ഷം ഡോളര്‍ സര്‍ക്കാര്‍ ധനസഹായത്തില്‍ ഗവേഷണം പുരോഗമിക്കുന്ന പദ്ധതിയാണ് പൂര്‍ത്തിയായത്. എല്ലാം അനുകൂലമായാല്‍ 2023-ല്‍ സ്ട്രിപ്പുകള്‍ വിപണിയിലെത്തിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.