ദുബായ്: ഈദ് അല്‍ അദയോട് അനുബന്ധിച്ച് 520 തടവുകാർക്ക് മോചനം നല്‍കി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. വിവിധ രാജ്യങ്ങളില്‍ നിന്നുളള തടവുകാർക്കാണ് മോചനം നല്‍കിയത്.
ഈദ് അല്‍ അദയോട് അനുബന്ധിച്ച് തടവുകാർക്ക് ഒരു പുനർവിചിന്തനത്തിന് അവസരം നല്‍കുകയും അവരുടെ കുടുംബങ്ങള്‍ക്ക് സന്തോഷം പകരുകയെന്നുളളതും ലക്ഷ്യം വച്ചാണ് തീരുമാനമെന്ന് ദുബായ് അറ്റോർണി ജനറൽ കൗൺസിലർ ഇസാം ഈസ അൽ ഹുമൈദാൻ വ്യക്തമാക്കി.
നേരത്തെ വിവിധ ശിക്ഷ അനുഭവിക്കുന്ന 855 തടവുകാരെ മോചിപ്പിക്കാൻ യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടിരുന്നു. ഷെയ്ഖ് ഖലീഫയുടെ മാനുഷിക സംരംഭങ്ങളുടെ ഭാഗമായിട്ടായിരുന്നു മോചനം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.