മാനദണ്ഡങ്ങള്‍ പാലിച്ചില്ല: പുതിയ മാസ്റ്റര്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുന്നത് റിസര്‍വ് ബാങ്ക് തടഞ്ഞു

മാനദണ്ഡങ്ങള്‍ പാലിച്ചില്ല: പുതിയ മാസ്റ്റര്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുന്നത് റിസര്‍വ് ബാങ്ക് തടഞ്ഞു

ന്യുഡല്‍ഹി: പുതിയതായി മാസ്റ്റര്‍കാര്‍ഡുകള്‍ വിതരണം ചെയ്യുന്നത് വിലക്കി റിസര്‍വ് ബാങ്ക്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിവര സംഭരണ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ് വിലക്ക്. രാജ്യത്തെ ഉപഭോക്താക്കള്‍ക്ക് ജൂലൈ 22 മുതല്‍ പുതിയ മാസ്റ്റര്‍ കാര്‍ഡുകള്‍ വിതരണം ചെയ്യരുതെന്നാണ് നിര്‍ദ്ദേശം.

നിലവില്‍ ഉപയോഗിക്കുന്ന മാസ്റ്റര്‍ കാര്‍ഡുകള്‍ക്ക് നിയന്ത്രണം ബാധകമല്ല. ആവശ്യത്തിന് സമയം നല്‍കിയിട്ടും റിസര്‍വ് ബാങ്ക് നല്‍കിയ നിര്‍ദേശങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്നാണ് വിലക്ക് ഏര്‍പ്പെടുത്തിയതെന്ന് പ്രസ്താവനയില്‍ പറയുന്നു. മുന്‍പ് സമാനമായ രീതിയില്‍ അമേരിക്കന്‍ എക്‌സ്പ്രസ് ബാങ്കിങ് കോര്‍പ്, ഡൈനേഴ്സ് ക്ലബ് ഇന്റര്‍നാഷണല്‍ എന്നീ കാര്‍ഡുകളും റിസര്‍വ് ബാങ്ക് വിലക്കിയിരുന്നു. 2018 ല്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ പ്രകാരം എല്ലാ കാര്‍ഡ് ദാതാക്കളോടും പേയ്മെന്റ് സംവിധാനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇന്ത്യയില്‍ തന്നെ ശേഖരിച്ച് രേഖപ്പെടുത്തണമെന്ന് നിര്‍ദേശിച്ചിരുന്നു. സര്‍ക്കുലര്‍ നിര്‍ദേശങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്നാണ് ഇപ്പോഴത്തെ നടപടി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.