ഇന്ത്യക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ പ്രവേശനവിലക്ക് യുഎഇ ഉടന്‍ നീക്കിയേക്കും: ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍

ഇന്ത്യക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ പ്രവേശനവിലക്ക് യുഎഇ ഉടന്‍ നീക്കിയേക്കും: ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍

ദുബായ്: ഇന്ത്യയില്‍നിന്നു നേരിട്ട് പ്രവേശിക്കുന്നതിന് യുഎഇ ഏര്‍പ്പെടുത്തിയ വിലക്ക് ഈ മാസം അവസാനത്തോടെ പിന്‍വലിച്ചേക്കുമെന്ന് ദുബായ് ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍. യുഎഇ അധികൃതരുമായി ചര്‍ച്ച തുടരുകയാണെന്നും കോണ്‍സല്‍ ജനറല്‍ അമന്‍ പുരി ദുബായില്‍ പറഞ്ഞു. ഘട്ടംഘട്ടമായിട്ടായിരിക്കും വിലക്ക് പിന്‍വലിക്കുന്നത്.
ഏപ്രില്‍ 25 മുതലാണ് ഇന്ത്യയില്‍നിന്നു നേരിട്ട് പ്രവേശിക്കുന്നതിന് യുഎഇ വിലക്കേര്‍പ്പെടുത്തിയത്. പ്രവേശനവിലക്ക് പിന്‍വലിക്കുന്ന കാര്യത്തില്‍ യുഎഇ അധികൃതരുമായി ചര്‍ച്ച തുടരുകയാണെന്ന് കോണ്‍സല്‍ ജനറല്‍ അമന്‍ പുരി പറഞ്ഞു. ഈ മാസം അവസാനത്തോടെ വിലക്ക് നീക്കിത്തുടങ്ങുമെന്നാണ് പ്രതീക്ഷ. റസിഡന്‍സ് വീസയുള്ളവര്‍ക്കാകും ആദ്യ പരിഗണന. പലര്‍ക്കും മടങ്ങിയെത്തി ജോലിയില്‍ പ്രവേശിക്കേണ്ടതുണ്ട്. ഒക്ടോബര്‍ ഒന്നിന് എക്‌സ്‌പോ തുടങ്ങുമ്പോഴേക്കും യാത്രയുമായി ബന്ധപ്പെട്ട എല്ലാവിലക്കുകളും നീങ്ങുമെന്നും അമന്‍ പുരി കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.