സപ്ലൈകോയുടെ ഓണ്‍ലൈന്‍ വിപണി; ഓണച്ചന്തകള്‍ ഓഗസ്റ്റ് 14 മുതല്‍

സപ്ലൈകോയുടെ ഓണ്‍ലൈന്‍ വിപണി; ഓണച്ചന്തകള്‍ ഓഗസ്റ്റ് 14 മുതല്‍

തിരുവനന്തപുരം: എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഓഗസ്റ്റ് 14 മുതല്‍ ഓണച്ചന്തകള്‍ ആരംഭിക്കുമെന്ന് മന്ത്രി ജി ആര്‍ അനില്‍. ഓണക്കാലത്തെ വരവേല്‍ക്കാന്‍ പൊതുവിതരണ സംവിധാനം സജ്ജമെന്നും മന്ത്രി.

കൂടാതെ തിരുവനന്തപുരം കേന്ദ്രമാക്കി സപ്ലൈകോ ഓണ്‍ലൈന്‍ വിപണനം ആരംഭിക്കും. ഓണകിറ്റില്‍ 17 ഇനങ്ങള്‍ ലഭ്യമാക്കും. സംസ്ഥാനത്തെ കര്‍ഷകരുടെ ഭക്ഷ്യ ഉത്പ്പന്നങ്ങള്‍ കൂടി കിറ്റില്‍ ഉള്‍പ്പെടുത്തുമെന്നും റേഷന്‍ കാര്‍ഡ് സംബന്ധിച്ച പോരായ്മകള്‍ പരിഹരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കോവിഡ് കാലമായതുകൊണ്ട് ജനങ്ങള്‍ക്ക് സാധനങ്ങള്‍ വാങ്ങാനുള്ള സൗകര്യപ്രദമായ ഇടങ്ങള്‍ പരിഗണിച്ചാകും വില്പനയ്ക്കുള്ള സ്ഥലങ്ങള്‍ കണ്ടെത്തുക. നിയമസഭാമണ്ഡല അടിസ്ഥാനത്തിലുള്ള ഓണച്ചന്തകള്‍ക്ക് പുറമെ ആവശ്യമെങ്കില്‍ കൂടുതല്‍ സ്ഥലങ്ങളിലേക്കും ഓണച്ചന്തകള്‍ വ്യാപിപ്പിക്കുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ടെന്ന് മന്ത്രി ജി ആര്‍ അനില്‍ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.