നയന്‍താര വീണ്ടും മലയാളത്തില്‍: നിഴൽ പുതിയ സിനിമ

നയന്‍താര വീണ്ടും മലയാളത്തില്‍: നിഴൽ പുതിയ സിനിമ

 കൊച്ചി: ലൗ ആക്ഷൻ ഡ്രാമയ്ക്ക് ശേഷം നയൻതാര വീണ്ടും മലയാളത്തിലേക്ക്. നിഴൽ എന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബനൊപ്പമാണ് നയൻ താര അഭിനയിക്കുന്നത്. അപ്പു ഭട്ടതിരിയാണ് ചിത്രത്തിന്റെ സംവിധായകൻ. ത്രില്ലർ സ്വഭാവമുള്ള സിനിമയാണിത്.

മികച്ച എഡിറ്റർ എന്ന നിലയിൽ നിരവധി അംഗീകാരങ്ങൾ നേടിയ അപ്പു ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് നിഴൽ. തിരക്കഥ എഴുതുന്നത് സഞ്ജീവ് ആണ്. ദീപക് ഡി മേനോൻ ആണ് ഛായാഗ്രഹണം. അപ്പു ഭട്ടതിരിയും അരുണ് ലാലുമാണ് എഡിറ്റിംഗ്.

ആന്റോ ജോസഫ് ഫിലിം കമ്പനിക്കൊപ്പം അഭിജിത് എം പിള്ള, ബാദുഷ, ഫെല്ലിനി ടി.പി, ഗണേഷ് ജോസ് എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. അഞ്ചാംപാതിര എന്ന സൂപ്പർ ഹിറ്റ് ത്രില്ലറിന് ശേഷം കുഞ്ചാക്കോ ബോബന് അഭിനയിക്കുന്ന ത്രില്ലറാണ് നിഴൽ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.