ന്യൂഡല്‍ഹി: ബക്രീദുമായി ബന്ധപ്പെട്ട് കേരളത്തില്‍ മൂന്ന് ദിവസം ലോക്ക്ഡൗണ്‍ ഇളവുകള്‍ അനുവദിച്ച സര്‍ക്കാര്‍ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. ഡല്‍ഹി മലയാളി പി.കെ.ഡി നമ്പ്യാര്യാണ് ഹര്‍ജി നല്‍കിയത്. ഉത്തര്‍പ്രദേശിലെ കാവടി യാത്രയ്ക്ക് എതിരെ സുപ്രീം കോടതി സ്വമേധയാ എടുത്ത കേസില്‍ കക്ഷി ചേരാന്‍ ആണ് അപേക്ഷ നല്‍കിയിരിക്കുന്നത്.
ജസ്റ്റിസ് റോഹിങ്ടന്‍ നരിമാന്‍ അധ്യക്ഷനായ ബെഞ്ച് ഇന്ന് ഹര്‍ജി ആവശ്യം പരിഗണിക്കും. സീനിയര്‍ അഭിഭാഷകന്‍ വികാസ് സിങ് ആണ് നമ്പ്യാര്‍ക്ക് വേണ്ടി ഹാജരാകുന്നത്. കേരളത്തിലും മഹാരാഷ്ട്രയിലും കോവിഡ് കേസുകള്‍ ഉയരുന്നത് ആശങ്കപ്പെടുത്തുന്നു എന്ന് പ്രധാനമന്ത്രി തന്നെ അഭിപ്രായപ്പെട്ടിരുന്നു. ആരോഗ്യ അടിയന്തിരാവസ്ഥയ്ക്ക് സമാനമായ സാഹചര്യത്തിലും ജനങ്ങളുടെ ജീവന്‍ വച്ച് സര്‍ക്കാര്‍ കളിക്കുകയാണെന്നാണ് ആരോപണം. അപേക്ഷയില്‍ ആരോപിച്ചിട്ടുണ്ട്.
മതപരമായ ആചാരങ്ങളെക്കാളും പ്രധാനപ്പെട്ടതാണ് ജീവിക്കാനുള്ള പൗരന്റെ അവകാശം എന്ന് കഴിഞ്ഞ ആഴ്ച ദിവസം ജസ്റ്റിസ് റോഹിങ്ടന്‍ നരിമാന്‍ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചിരുന്നു. സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും ഇന്നലെ രംഗത്തെത്തിയിരുന്നു. മൂന്നാം തരംഗം ഉടന്‍ ഉണ്ടാകുമെന്ന് ലോകാരോഗ്യ സംഘടന അടക്കം മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തില്‍ നിയന്ത്രണങ്ങളിലെ ഇളവ് രോഗ ബാധ കൂട്ടാന്‍ ഇടവരുത്തുമെന്നാണ് ആശങ്ക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.