എ.ടി.എം സേവനങ്ങള്‍ക്ക്​ ചിലവേറും; ചാര്‍ജുകള്‍ വര്‍ധിപ്പിക്കാന്‍ റിസര്‍വ്​ ബാങ്ക്​ അനുമതി

എ.ടി.എം സേവനങ്ങള്‍ക്ക്​ ചിലവേറും; ചാര്‍ജുകള്‍ വര്‍ധിപ്പിക്കാന്‍ റിസര്‍വ്​ ബാങ്ക്​ അനുമതി

മുംബൈ: എ.ടി.എം സേവനങ്ങള്‍ക്കുള്ള ചാര്‍ജുകള്‍ വര്‍ധിപ്പിക്കാന്‍ ബാങ്കുകള്‍ക്ക്​ റിസര്‍വ്​ ബാങ്ക്​ അനുമതി നല്‍കി. ​സൗജന്യ എ.ടി.എം ഇടപാടിന്​ ശേഷമുള്ള ഓരോ ഇടപാടിനും​​ 21 രൂപവരെ  ഉപയോക്താക്കളില്‍ നിന്ന്​ ഈടാ​ക്കാമെന്നാണ് നിര്‍ദ്ദേശം.

നിലവില്‍ എ.ടി.എമ്മില്‍ നിന്ന് പരമാവധി അഞ്ചുതവണ സൗജന്യ ഇടപാടുകള്‍ നടത്താം. മറ്റു ബാങ്കുകളുടെ എ.ടി.എം ഉപയോഗിക്കുകയാണെങ്കില്‍ മെട്രോ നഗരങ്ങളില്‍ പരമാവധി മൂന്നുതവണയും മറ്റു നഗരങ്ങളില്‍ അഞ്ചുതവണയും സൗജന്യ ഇടപാടുകള്‍ നടത്താം.

പണം പിന്‍വലിക്കല്‍, ഡെബിറ്റ്​ -ക്രെഡിറ്റ്​ കാര്‍ഡുകളുടെ ഉപയോഗം തുടങ്ങിയവക്കാണ്​ നിരക്ക്​ ഈടാക്കുക.2022 ജനുവരി ഒന്നുമുതലാണ്​ പുതുക്കിയ നിരക്കുകള്‍​ പ്രാബല്യത്തില്‍ വരികയെന്ന് ​റിസര്‍വ്​ ബാങ്ക്​ അറിയിച്ചു.

2014ലാണ്​ എ.ടി.എം സേവനങ്ങള്‍ക്കുള്ള നിരക്കുകള്‍ അവസാനമായി പുതുക്കി നിശ്ചയിച്ചത്​. ഏഴുവര്‍ഷത്തിന്​ ശേഷമാണ്​ എ.ടി.എം സേവനങ്ങളുടെ നിരക്കുകള്‍ വര്‍ധിപ്പിക്കുന്നതെന്നും ഇത്രയും കാലമായതിനാല്‍ തുക പുതുക്കേണ്ടത്​ അനിവാര്യമാണെന്നും റിസര്‍വ്​ ബാങ്ക് അഭിപ്രായപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.