ഒരു വര്‍ഷത്തിനിടെ പെട്രോള്‍, ഡീസല്‍ നികുതിയിനത്തില്‍ കേന്ദ്ര സര്‍ക്കാരിന് ലഭിച്ചത് 3.35 ലക്ഷം കോടി രൂപ!

ഒരു വര്‍ഷത്തിനിടെ പെട്രോള്‍, ഡീസല്‍ നികുതിയിനത്തില്‍ കേന്ദ്ര സര്‍ക്കാരിന് ലഭിച്ചത് 3.35 ലക്ഷം കോടി രൂപ!

ന്യൂഡല്‍ഹി: കോവിഡ് മഹാമാരിയെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധിയില്‍ ജനം നട്ടം തിരിയുമ്പോള്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പെട്രോള്‍, ഡീസല്‍ എക്‌സൈസ് നികുതിയിനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സമ്പാദിച്ചത് 3.35 ലക്ഷം കോടി രൂപ. ലോക്‌സഭയില്‍ പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് ഉത്തരമായി പെട്രോളിയം വകുപ്പ് മന്ത്രി രാമേശ്വര്‍ ടെലിയാണ് ഇക്കാര്യം അറിയിച്ചത്.

2020 ഏപ്രില്‍ മുതല്‍ 2021 മാര്‍ച്ച് വരെയുള്ള കാലഘട്ടത്തെ കണക്കാണിത്. ഇതനുസരിച്ച് ഏകദേശം 88 ശതമാനത്തിന്റെ അധിക വരുമാനമാണ് കേന്ദ്രത്തിന് ഈ കാലയളവില്‍ ഇന്ധന നികുതിയിനത്തില്‍ നിന്ന് മാത്രം ലഭിച്ചത്. ഇതിനു മുമ്പിലത്തെ വര്‍ഷം1.78 ലക്ഷം കോടി രൂപയാണ് എക്‌സൈസ് നികുതിയിനത്തില്‍ സര്‍ക്കാരിന് ലഭിച്ചത്.

പെട്രോളിന്റെ എക്‌സൈസ് ഡ്യൂട്ടി ലിറ്ററിന് 19.98 രൂപയില്‍ നിന്ന് 32.9 രൂപയായും ഡീസലിന്റേത് 15.83 രൂപയില്‍ നിന്ന് 31.8 രൂപയായും കഴിഞ്ഞ വര്‍ഷം ഉയര്‍ത്തിയിരുന്നു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.