കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ച ബ്രിട്ടനില്‍ ആശങ്കയായി നോറോ വൈറസ് വ്യാപനം

കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ച ബ്രിട്ടനില്‍ ആശങ്കയായി നോറോ വൈറസ് വ്യാപനം

ലണ്ടന്‍: കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും പിന്‍വലിച്ചതിനു തൊട്ടുപിന്നാലെ ബ്രിട്ടനെ ഞെട്ടിച്ച് നോറോ വൈറസ് വ്യാപനം. ഇതുവരെ ബ്രിട്ടനില്‍ 154 പേര്‍ക്ക് നോറോ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന് കോവിഡിനോളം പ്രഹരശേഷിയുണ്ടെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ഒരു മാസത്തിനുള്ളിലാണ് ഇത്രത്തോളം വൈറസ് ബാധിതരെ കണ്ടെത്തിയത്. കോവിഡിന് സമാനമായ നിയന്ത്രണങ്ങള്‍ പാലിക്കുന്നത് വഴിയേ നോറോ വൈറസിനെയും പ്രതിരോധിക്കാനാവൂ എന്നാണ് വിദഗ്ധരുടെ കണ്ടെത്തല്‍.

വയറിനും കുടലിനും മറ്റു പ്രശ്‌നങ്ങളുണ്ടാക്കുന്ന നോറോ വൈറസ് ബാധയുടെ പ്രധാന ലക്ഷണങ്ങള്‍ ഛര്‍ദി, വയറിളക്കം, കടുത്ത തലവേദന, ശരീര വേദന, പനി എന്നിവയാണ്. കോവിഡ് ബാധിതരെപ്പോലെ തന്നെ നോറോ വൈറസ് വാഹകര്‍ക്ക് കോടിക്കണക്കിന് വൈറസുകളെ മറ്റുള്ളവരിലേക്കു പകരാനാകും. ചെറിയ സ്പര്‍ശം മാത്രം മതി ഒരാളെ രോഗിയാക്കാന്‍.

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ നോറോ വൈറസ് ബാധ ഇത്രയേറെ പേര്‍ക്ക് ബാധിക്കുന്നത് ഇതാദ്യമാണ്. സ്‌കൂളുകളും നഴ്സറികളും പോലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വഴിയാണ് ഇത് പ്രസരിക്കുന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നോറോ വൈറസ് വലിയ ഭീഷണിയായാണ് കരുതപ്പെടുന്നത്. നേരിട്ടുളള സമ്പര്‍ക്കം വഴിയാണ് നോറോ വൈറസ് പ്രസരിക്കുന്നത്. നോറോ വൈറസ് ബാധയുള്ളവര്‍ ഭക്ഷണത്തില്‍ സ്പര്‍ശിച്ചാല്‍ അത് കഴിക്കുന്നവര്‍ക്കും രോഗം പകരും.

വൈറസ് ശരീരത്തിലെത്തി 48 മണിക്കൂറിനുള്ളില്‍ പ്രകടമാകുന്ന രോഗ ലക്ഷണങ്ങള്‍ മൂന്നുദിവസം വരെ നിലനില്‍ക്കുമെന്നും ഇവക്കെതിരെ ശരീരം സ്വയം പ്രതിരോധശേഷി ആര്‍ജിക്കാമെങ്കിലും എത്രത്തോളം ഫലപ്രദമാണെന്നു സ്ഥിരീകരിക്കാനായിട്ടില്ലെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.