വാഷിംഗ്ടണ്‍: ചരിത്രത്തിലേയ്ക്ക് പറന്നുയര്‍ന്ന് ജെഫ് ബെസോസ്. യുഎസിലെ വെസ്റ്റ് ടെക്സസ് സ്പേസ്പോര്‍ട്ടിലെ വിക്ഷേപണ കേന്ദ്രത്തില്‍ നിന്നാണ് ലോക കോടീശ്വരന്‍ ജെഫ് ബെസോസും ഒപ്പമുള്ള മൂന്ന് പേരും പറന്നുയര്‍ന്നത്. ജൂലൈ 20 ഇന്ത്യന്‍ സമയം വൈകിട്ട് 6.43നായിരുന്നു ബെസോസിനെയും സംഘത്തെയും വഹിച്ച ബ്ലൂ ഒറിജിന്‍ കമ്പനിയുടെ ക്രൂ ക്യാപ്‌സൂളുമായി ബൂസ്റ്റര്‍ റോക്കറ്റ് പറന്നുയര്‍ന്നത്. 10 മിനിറ്റ് 21 സെക്കന്‍ഡില്‍ എല്ലാം മംഗളമായി. 7 മിനിറ്റ് 32ാം സെക്കന്‍ഡില്‍ ബൂസ്റ്റര്‍ റോക്കറ്റ് സുരക്ഷിതമായി ലാന്‍ഡിങ്പാഡിലേക്കു തിരിച്ചെത്തി. 8 മിനിറ്റ് 25ാം സെക്കന്‍ഡില്‍ ക്രൂ ക്യാപ്സൂളിന്റെ പാരച്യൂട്ട് വിന്യസിക്കപ്പെട്ടു. 10 മിനിറ്റ് 21ാം സെക്കന്‍ഡില്‍ ക്യാപ്‌സൂള്‍ നിലംതൊട്ടു.
ബഹിരാകാശം കണ്ട് ആ നാലംഗ സംഘം ഭൂമിയില്‍ തിരികെയെത്തിയപ്പോള്‍ പിറന്നത് പല ഗിന്നസ് റെക്കോര്‍ഡുകള്‍. ഇതാദ്യമായി, ബഹിരാകാശ വിദഗ്ധരില്ലാതെ, നിയന്ത്രിക്കാന്‍ പൈലറ്റില്ലാതെ സാധാരണക്കാരുടെ സംഘം ബഹിരാകാശം തൊട്ടു തിരിച്ചുവന്ന റെക്കോര്‍ഡാണ് ആദ്യം. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ബഹിരാകാശ യാത്രികന്‍, ഏറ്റവും പ്രായം കൂടിയ ബഹിരാകാശ യാത്രിക എന്നീ റെക്കോര്‍ഡുകളും ഇതോടൊപ്പം പിറന്നു. യാത്രികരെല്ലാം സുരക്ഷിതരാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി. ലോകം കയ്യടികളോടെ നാലു പേരെയും സ്വീകരിച്ചു. ബഹിരാകാശ ടൂറിസം ലക്ഷ്യമിട്ട് 2000ത്തില്‍ ജെഫ് ബെസോസ് ആരംഭിച്ച ബ്ലൂ ഒറിജിന്‍ സ്പേസ് കമ്പനിക്ക് ഇതു സ്വപ്നസാക്ഷാത്കാരത്തിന്റെ നിമിഷമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.