തിരുവനന്തപുരം: എ കെ ശശീന്ദ്രന്‍ രാജിവെക്കാന്‍ തയ്യാറായില്ലെങ്കില്‍ മുഖ്യമന്ത്രി പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. എ കെ ശശീന്ദ്രന്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തു. ഒരു നിമിഷം പോലും തല്‍സ്ഥാനത്ത് തുടരാന്‍ അദ്ദേഹം യോഗ്യനല്ലെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.
സ്ത്രീപീഡന പരാതി ഒതുക്കി തീര്‍ക്കാന്‍ മന്ത്രി ഇടപെട്ടത് ഗൗരവകരമായ കാര്യമാണ്. ഇതു പോലൊരു മന്ത്രിയെ സഭയില്‍ വെച്ചുകൊണ്ട് സ്ത്രീപക്ഷ കേരളത്തിനായി വാദിക്കാന്‍ മുഖ്യമന്ത്രിക്ക് ധാര്‍മികമായ എന്തവകാശമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. നിയമസഭ സമ്മേളനം തുടങ്ങുമ്പോള്‍ എ കെ ശശീന്ദ്രന്‍ മന്ത്രിയായി ഭരണകക്ഷി ബെഞ്ചില്‍ ഉണ്ടാകരുതെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മന്ത്രി രാജിവെച്ചില്ലെങ്കില്‍ വിഷയം സഭയില്‍ ഉന്നയിക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.