പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദം: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ശശി തരൂര്‍

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദം: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ശശി തരൂര്‍

തിരുവനതപുരം: പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് എംപിയും പാര്‍ലമെന്റ് ഐടി സമിതി അധ്യക്ഷനവുമായ ശശി തരൂര്‍. സര്‍ക്കാര്‍ അല്ലെങ്കില്‍ ഫോണ്‍ ചോര്‍ത്തിയത് ആരെന്ന് ജനങ്ങള്‍ക്കറിയണം.

നികുതിപ്പണം ഉപയോഗിച്ച് സ്വന്തം പൗരൻമാർക്കെതിരേ ചാരപ്രവർത്തനം നടത്തുന്നത് ജനാധിപത്യത്തിന് ചേർന്ന നടപടിയല്ല. സർക്കാരല്ലെങ്കിൽ ഫോൺ ചോർത്തിയത് ആരെന്ന് ജനങ്ങൾക്കറിയണം. അന്വേഷണത്തിനെതിരേ സർക്കാർ മുഖം തിരിക്കരുതെന്നും തരൂർ പറഞ്ഞു.

'നിയമാനുസൃതമല്ലാത്ത നിരീക്ഷണങ്ങളൊന്നും തങ്ങൾ നടത്തിയിട്ടില്ല എന്നാണ് സർക്കാർ പറയുന്നത്. അങ്ങനെയെങ്കിൽ ഇപ്പോൾ നടന്നത് നിയമാനുസൃതമാണോ? ഏതെങ്കിലും രീതിയിലുള്ള നിരീക്ഷണങ്ങൾ ഗവൺമെന്റിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ടെങ്കിൽ അതിന്റെ പിന്നിലുള്ള ഉദ്ദേശ്യമെന്താണെന്ന് ജനങ്ങൾക്കു മുന്നിൽ പറയേണ്ടി വരുമെന്നും' അദ്ദേഹം കൂട്ടിച്ചേർത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.