ടവറുകൾ സ്ഥാപിച്ച് കാശ്മീരിലെ ടെലികോം നിയന്ത്രണം അട്ടിമറിക്കാൻ പാക് ശ്രമം

ടവറുകൾ സ്ഥാപിച്ച് കാശ്മീരിലെ ടെലികോം നിയന്ത്രണം അട്ടിമറിക്കാൻ പാക് ശ്രമം

ശ്രീനഗർ: കാശ്മീരിലെ വാർത്താവിനിമയ സംവിധാനങ്ങൾക്കും ഇന്റർനെറ്റ് സേവനങ്ങൾക്കും ഇന്ത്യ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് മറികടക്കാൻ പാക്കിസ്ഥാൻ ശ്രമം. നിയന്ത്രണരേഖക്ക ടുത്ത് ടവറുകൾ സ്ഥാപിച്ചു കൊണ്ടും നിലവിലുള്ള ടവറുകളുടെ പ്രസരണശേഷി വർധിപ്പിച്ചു കൊണ്ടും ആണ് പാകിസ്ഥാൻ ഇത്തരത്തിലുള്ള അട്ടിമറിശ്രമം നടത്തുന്നത്. ഇന്ത്യക്ക് തടസ്സപ്പെടുത്താൻ കഴിയാത്ത വിധത്തിൽ ടെലികോം സേവനങ്ങൾ കാശ്മീരി ലഭ്യമാക്കുകയാണ് പാകിസ്ഥാൻ ഉദ്ദേശം.

ഇന്ത്യ ഭരണഘടനയുടെ 370 അനുച്ഛേദം റദ്ദാക്കിയതിന് പിന്നാലെ സാമൂഹ്യ മാധ്യമങ്ങൾ വഴി അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നത് തടയാൻ വേണ്ടിയാണ് കാശ്മീരിലെ വാർത്താവിനിമയ സംവിധാനങ്ങൾ ക്ക് ഇന്ത്യ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നത്. അതിർത്തിക്കപ്പുറം പാകിസ്ഥാൻ ടവറുകൾ സ്ഥാപിക്കുന്നത് വഴി ഇന്ത്യയിലേക്ക് നുഴഞ്ഞു കയറുന്ന ഭീകരവാദികളും ഈ സൗകര്യങ്ങൾ പ്രയോജനപ്പെടുത്താൻ കഴിയും എന്നത് അപകടകരമായ കാര്യമാണ്.

കഴിഞ്ഞ ഒരു വർഷമായി ഇത്തരത്തിലുള്ള നീക്കങ്ങൾ പാകിസ്ഥാൻ ഭാഗത്തു നടക്കുന്നുണ്ടന്ന് ഇന്ത്യൻ സുരക്ഷാ ഏജൻസികൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ കാശ്മീരിലെ ചില സ്ഥലങ്ങളിൽ നിയന്ത്രണങ്ങൾ ഇപ്പോൾ ഇല്ലെങ്കിലും ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ സുരക്ഷാ ഏജൻസികൾ പലപ്പോഴും ഇത്തരത്തിലുള്ള വാർത്താവിനിമയ സംവിധാനങ്ങൾ താൽക്കാലികമായി വിച്ഛേദിക്കാറുണ്ട്.

നിലവിൽ 38 സ്ഥലങ്ങളിൽ മൊബൈൽ ടവറുകൾ സ്ഥാപിക്കുവാൻ നിയന്ത്രണരേഖയ്ക്ക് അടുത്തും, രാജ്യാന്തര അതിർത്തിയിലും പാകിസ്ഥാൻ സ്ഥലങ്ങൾ കണ്ടെത്തിക്കഴിഞ്ഞു എന്ന് സുരക്ഷാ ഏജൻസികൾക്ക് റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. 18 സ്ഥലങ്ങളിൽ നിലവിലുള്ള ടവറുകളുടെ ശേഷി വർദ്ധിപ്പിക്കാനും നീക്കം ആരംഭിച്ചു കഴിഞ്ഞു.

ബാരമുള്ള, സോപോർ, കുപ് വാര, ശ്രീനഗർ എന്നിവിടങ്ങളിലെല്ലാം മൊബൈൽ ഫോൺ സേവനങ്ങൾ ലഭ്യമാക്കുകയാണ് ഇവരുടെ ലക്ഷ്യം. കാശ്മീരിൽ ടെലിവിഷൻ ചാനലുകൾ ലഭ്യമാക്കുന്നതിനായി ടി വി ടവരുകൾക്ക് ശക്തി വർദ്ധിപ്പിക്കാൻ പാകിസ്ഥാൻ തീരുമാനിച്ചിട്ടുണ്ട് എന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ടിൽ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.