ജിസിസി: യുഎഇയില്‍ ഇന്നലെ കോവിഡ് ബാധിച്ച് മൂന്ന് പേർ മരിച്ചു. 1521 പേരിലാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. 152302 ടെസ്റ്റ് നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗബാധ സ്ഥിരീകരിച്ചത്. 1474 പേർ രോഗമുക്തി നേടി. രാജ്യത്ത് ഇതുവരെ 668601 പേരിലാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുളളത്. 646227 പേർ രോഗമുക്തി നേടുകയും ചെയ്തു. 1913 മരണവും സ്ഥിരീകരിച്ചു.
സൗദിയില്‍ ഇന്നലെ 1247 പേരിലാണ് കോവിഡ് സ്ഥിരീകരിച്ചത്. 1160 പേർ രോഗമുക്തി നേടി. 11 മരണവും ഇന്നലെ റിപ്പോർട്ട് ചെയ്തു. റിയാദില്‍ 263 പേരിലും മക്കയിലും കിഴക്കന്‍ പ്രവിശ്യയിലും 211 പേരിലും രോഗം സ്ഥിരീകരിച്ചു. 10742 ആണ് ആക്ടീവ് കേസുകള്‍. രാജ്യത്ത് ഇതുവരെ 515693 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 496810 പേർ രോഗമുക്തി നേടി. 8141 പേരാണ് മരിച്ചത്.
ബഹ്റിനില്‍ ഇന്നലെ 113 പേരില്‍ പുതുതായി രോഗം സ്ഥിരീകരിച്ചപ്പോള്‍ 87 പേർ രോഗമുക്തി നേടി. മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നുളളത് ആശ്വാസമായി. 834 ആണ് ആക്ടീവ് കേസുകള്‍. രാജ്യത്ത് ഇതുവരെ 1381 മരണമാണ് റിപ്പോർട്ട് ചെയ്തിട്ടുളളത്.
ഖത്തറില്‍ രാജ്യത്തേക്ക് എത്തിയ 45 പേരിലും രാജ്യത്തുളള 69 പേരിലും പുതുതായി കോവിഡ് ബാധ സ്ഥിരീകരിച്ചു. 127 പേർ രോഗമുക്തി നേടി. മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. രാജ്യത്ത് ഇതുവരെ 600 മരണമാണ് റിപ്പോർട്ട് ചെയ്തിട്ടുളളത്.
കുവൈറ്റില്‍ 926 പേരില്‍ പുതുതായി രോഗം സ്ഥിരീകരിച്ചപ്പോള്‍ 1149 പേർ രോഗമുക്തി നേടി. ഒൻപത് മരണവും കുവൈറ്റില്‍ ഇന്നലെ റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ 390794 പേരിലാണ് കോവിഡ് സ്ഥിരീകരിച്ചത്. 373507 പേർ രോഗമുക്തി നേടി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.