കരുവന്നൂര്‍ ബാങ്ക് വായ്പാ തട്ടിപ്പ്; കൂടുതല്‍ സിപിഎം നേതാക്കള്‍ പിടിയിലാകും

കരുവന്നൂര്‍ ബാങ്ക് വായ്പാ തട്ടിപ്പ്; കൂടുതല്‍ സിപിഎം നേതാക്കള്‍ പിടിയിലാകും

തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്കിലെ 100 കോടിയിലധികം രൂപയുടെ വായ്പ തട്ടിപ്പ് കേസില്‍ കൂടുതല്‍ പ്രദേശിക സിപിഎം നേതാക്കള്‍ പിടിയിലാകും. ഒളിവിലുള്ള പ്രതികളെ കുറിച്ച് സൂചന കിട്ടിയതെന്ന് അന്വേഷണ സംഘം അറിയിച്ചു. കേസില്‍ കൂടുതല്‍ പേര്‍ പ്രതികളായേക്കുമെന്നും അന്വേഷണ സംഘം അറിയിച്ചു.

കേസില്‍ മുഖ്യപ്രതികളുള്‍പ്പടെ മൂന്ന് പേര്‍ സിപിഎം അംഗങ്ങളാണ്. ഇവരില്‍ രണ്ട് പേര്‍ പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി അംഗങ്ങളാണ്. മാനേജര്‍ ബിജു കരീം, സെക്രട്ടറി ടി.ആര്‍ സുനില്‍ കുമാര്‍, ചീഫ് അക്കൗണ്ടന്റ് സി.കെ ജില്‍സ് എന്നീ പ്രതികള്‍ പാര്‍ട്ടി അംഗങ്ങളാണ്. ബിജു കരീം സിപിഎം പൊറത്തിശ്ശേരി ലോക്കല്‍ കമ്മിറ്റി അംഗമാണ്. ടി.ആര്‍ സുനില്‍ കുമാര്‍ കരുവന്നൂര്‍ ലോക്കല്‍ കമ്മിറ്റി അംഗമാണ്.

പ്രതികളായ സിപിഎം അംഗങ്ങള്‍ക്കെതിരായ നടപടി ചര്‍ച്ച ചെയ്യാന്‍ നാളെ അടിയന്തിര ജില്ലാ സെക്രട്ടേറിയറ്റ് യോഗം ചേരും. സംസ്ഥാന പ്രതിനിധിയുടെ സാന്നിധ്യത്തിലായിരിക്കും യോഗം ചേരുക. സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരമാണ് യോഗം. ബാങ്ക് ജീവനക്കാര്‍, ഭരണ സമിതി അംഗങ്ങള്‍ എന്നിവര്‍ ഉള്‍പ്പടെ ആറ് പേരില്‍ നിന്ന് സിപിഎം വിശദീകരണം തേടിയിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.