ദുബായ്: വേൾഡ് മലയാളി കൗൺസിൽ സഘടിപ്പിച്ച ഗ്ലോബൽ ബിസിനസ് മീറ്റ് ലോക മലയാളി വ്യവസായ പ്രമുഖൻ എം.എ.യൂസഫലി ഉത്ഘാടനം ചെയ്തു. സൂം പ്ലാറ്റ്ഫോമിലും മറ്റ് സാമൂഹിക മധ്യമങ്ങളിലുമായി ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് മലയാളികളാണ് അതിന് സാക്ഷ്യം വഹിച്ചത്. അദ്ദേഹത്തിൻ്റെ അനുഭവ കുറിപ്പുകളും കേരളത്തിലെ നിലവിലുള്ള വ്യവസായ സാമ്പത്തിക സാഹചര്യങ്ങളേയും കൃത്യമായി വിലയിരുത്തി.
മുതിർന്ന മാധ്യമ പ്രവർത്തകനും ഡബ്ലിയു.എം.സി അഡ്വൈസറി ചെയർമാനുമായ ഐസക് ജോൺ പട്ടാണിപറമ്പിൽ സമകാലിക സാഹചര്യത്തിൽ പ്രതിസന്ധികളെ അതിജീവിക്കാൻ തയാറെടുക്കണമെന്നും അദ്ദേഹവുമായുള്ള സംവാദത്തിനിടയിൽ പറയുകയുണ്ടായി.
ഗ്ലോബൽ ബിസിനസ് ഫോറം ചെയർമാൻ ഷാജി ബേബി ജോൺ സ്വാഗതം പറഞ്ഞു. യോഗത്തിൽ ആയുർവേദ, ട്രാവൽ, ടൂറിസം, എഞ്ചിനീറിംഗ്, ചാർട്ടട് അക്കൗണ്ടൻ്റ് എന്നീ വിവിധ ചോദ്യങ്ങൾക്ക് കൃത്യമായ അദ്ദേഹം മറുപടി പറഞ്ഞു. അത് എങ്ങനെ പരിഹരിക്കപ്പെടാമെന്നുള്ള നിർദ്ദേശങ്ങൾ കൊടുക്കുന്നതോടൊപ്പം കാര്യങ്ങൾ ശ്രദ്ധയോടെ നീരീക്ഷിച്ച ശേഷം മാത്രമേ നിക്ഷേപങ്ങൾക്ക് ഒരുങ്ങാവൂ എന്ന ഉപദേശവും അദ്ദേഹത്തിൻ്റെ ചോദ്യോത്തര വേളയിൽ സൂചിപ്പിക്കുകയുണ്ടായി. മൂന്നു മണിക്കൂർ നീണ്ടുനിന്ന അദ്ദേഹത്തിൻ്റെ സാന്നിദ്ധ്യമുണ്ടായിരുന്ന ചടങ്ങിൽ അമേരിക്കൻ റീജിയണൽ ചെയർമാൻ ഹരി നമ്പൂതിരി അവതാരകനായിരുന്നു.
ചടങ്ങിൽ ഇൻ്റെർനാഷണൽ ഇന്ത്യൻ ഐക്കോൺ അവാർഡ് എം.എ.യൂസഫലിക്ക് ഡബ്ലിയു.എം.സി. നൽകയുണ്ടായി. ജസ്റ്റിസ് കുര്യൻ ജോസഫിൻ്റെ നേതൃത്വത്തിലുളള ജ്യൂറിയാണ് അവാർഡ് നിർണയം നടത്തിയത്. കേരള ചീഫ് സെക്രട്ടറി വി.പി.ജോയ്, മുൻ കർണാടക മന്ത്രിയും ചീഫ് സെക്രട്ടറിയുമായിരുന്ന ഡോ. ജെ അലക്സാണ്ടർ. ഐ.എ.എസ് അംബാസിഡർ ടി.പി.ശ്രീനിവാസൻ, ഇന്ത്യൻ പ്രസിഡൻ്റിൻ്റെ മുൻ സെക്രട്ടറി ജനറലായിരുന്ന ക്രിസ്റ്റി ഫെർണാണ്ടസ്. ഐ.എ.എസ് ഗ്ലോബൽ വി.പി.ഓർഗൈസർ ബേബിമാത്യു സോമതീരം, മുൻ ഗ്ലോബൽ ചെയർമാർ എ.വി.അനൂപ് എന്നിവർ അദ്ദേഹത്തിന് ആശംസ പറയുകയുണ്ടായി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.