ടോക്യോ: ഒളിമ്പിക്സ് അമ്പെയ്ത്തിൽ പുരുഷ ടീം വിഭാഗത്തിൽ കസാഖിസ്ഥാനെ മറികടന്ന് ഇന്ത്യ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. ഇന്ത്യയുടെ അതാനു ദാസ്-പ്രവീൺ യാദവ്-തരുൺദീപ് റായ് സഖ്യം കസാഖിസ്ഥാന്റെ ഇൽഫാത്ത് അബ്ദുല്ലിൻ-ഡെനിസ് ഗാൻകിൻ-സാൻഷാർ മുസയേവ് സഖ്യത്തെ കീഴടക്കി.
നേരിട്ടുള്ള സെറ്റുകൾക്കാണ് ഇന്ത്യൻ ടീമിന്റെ വിജയം. 6-2 എന്ന സ്കോറിനാണ് ഇന്ത്യ കസാഖിസ്ഥാനെ തകർത്തത്. നാലുസെറ്റുകളിലും ഇന്ത്യ പൂർണ ആധിപത്യം പുലർത്തി.
ക്വാർട്ടർ ഫൈനലിൽ കരുത്തരായ കൊറിയയാണ് ഇന്ത്യയുടെ എതിരാളികൾ. ഇന്ന് രാവിലെ 10.15 ന് ക്വാർട്ടർ ഫൈനൽ മത്സരം ആരംഭിക്കും
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.