ഇന്ത്യയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 75000 കടന്നു. ഇന്നലെ മരിച്ച 1115 ആളുകൾ ഉൾപ്പെടെ രാജ്യത്ത് ഇതുവരെ മരിച്ചവരുടെ എണ്ണം 75399 ആയി. മൊത്തം 4,462,841 പേർക്കാണ് കോവിഡ് ബാധിച്ചത്. 3,469,357 പേർ രോഗമുക്തി നേടി. രാജ്യത്ത് ഇതുവരെ 51,804,677 ടെസ്റ്റുകൾ നടത്തി. കോവിഡ് ഇൻഡ്യ റിപ്പോർട്ടർ ഏറ്റവും ഒടുവിൽ പുറത്തുവിട്ട കണക്കുകളാണിവ.
മഹാരാഷട്രയാണ് ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ള സംസ്ഥാനം. ആന്ധ്രപ്രദേശിനാണ് രണ്ടാം സ്ഥാനം. മഹാരാഷ്ട്രയിൽ 967,349 ഉം ആന്ധ്രയിൽ 527,512 മാണ് കോവിഡ് ബാധിതരുടെ എണ്ണം. രോഗികളുടെ എണ്ണത്തിൽ പതിനാലാം സ്ഥാനത്തുളള കേരളത്തിൽ 95917 കേസുകൾ ഉണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.