ടോക്യോ ഒളിംപിക്സ്: വനിതാ ഹോക്കിയില്‍ ഇന്ത്യക്ക് വീണ്ടും തോല്‍വി

ടോക്യോ ഒളിംപിക്സ്: വനിതാ ഹോക്കിയില്‍ ഇന്ത്യക്ക് വീണ്ടും തോല്‍വി

ടോക്യോ: ഒളിംപിക്‌സ് വനിതാ ഹോക്കിയില്‍ ഇന്ത്യക്ക് രണ്ടാം തോല്‍വി. മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ജര്‍മ്മനി ഇന്ത്യയെ കീഴടക്കിയത്.

ഒന്നാം ക്വാര്‍ട്ടറില്‍ നിക ലോറന്‍സും (12-ാം മിനിട്ട്) മൂന്നാം ക്വാര്‍ട്ടറില്‍ അന്ന സ്ക്രോഡറുമാണ് (35-ാം മിനിട്ട്) ജ‌ര്‍മ്മനിയുടെ ഗോളുകള്‍ നേടിയത്.

ഒരു പെനാല്‍റ്റി സ്ട്രോക്കുള്‍പ്പെടെ നിരവധി അവസരങ്ങളാണ് മത്സരത്തില്‍ ഇന്ത്യ നഷടപ്പെടുത്തിയത്. മൂന്നാം ക്വാര്‍ട്ടറില്‍ ഗുര്‍ജിത് കൗറാണ് പൊല്‍റ്റി സ്ട്രോക്ക് ന ഷ്ടമാക്കിയത്. റിയോയിലെ മൂന്നാം സ്ഥാനക്കാരായ ജര്‍മ്മനി യുടെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്.

കഴിഞ്ഞ ദിവസം ആദ്യ കളിയില്‍ ലോക ഒന്നാം നമ്പർ ടീമായ നെതര്‍ലന്‍ഡ്‌സില്‍ നിന്ന് കനത്ത പരാജയമാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ഇന്ത്യ പരാജയപ്പെട്ടത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.