മനുഷ്യക്കടത്ത്: 430 പേരെ മോചിപ്പിച്ച് ഇന്റർപോള്‍

മനുഷ്യക്കടത്ത്: 430 പേരെ മോചിപ്പിച്ച് ഇന്റർപോള്‍

ദുബായ്: മനുഷ്യക്കടത്തില്‍പെട്ട 430 പേരെ യുഎഇയുടെ സഹായത്തോടെ ഇന്റർപോള്‍ മോചിപ്പിച്ചു. യുഎഇ ഉള്‍പ്പെടെ 47 രാജ്യങ്ങളുടെ സഹായത്തോടെയാണ് ഇന്റർപോള്‍ മനുഷ്യക്കടത്തിന് വിധേയരാക്കപ്പെട്ടവരെ കണ്ടെത്തിയത്. ദ ലിബർ ടെറ എന്ന പേരിലാണ് ഓപ്പറേഷന്‍ നടന്നത്.

അഞ്ച് ലക്ഷത്തോളം പരിശോധനകള്‍ ഇതിന്റെ ഭാഗമായി നടന്നു. വിർച്വല്‍ വാ‍ർത്താസമ്മേളനത്തില്‍ യുഎഇ ആഭ്യന്തരമന്ത്രാലയത്തോടൊപ്പം ചേര്‍ന്നാണ് ഇന്റർ ഓപ്പറേഷന്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയത്. 286 പേരെ അറസ്റ്റ് ചെയ്തു.

അനധികൃത കുടിയേറ്റത്തിന് ഇരയായ 4000 പേരെയും രക്ഷപ്പെടുത്തി. മനുഷ്യക്കടത്ത് സംശയത്തിന്റെ പേരില്‍ യുഎഇയില്‍ 12 പേരെ അറസ്റ്റ് ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.