ന്യൂഡല്‍ഹി: അഖിലേന്ത്യ മെഡിക്കല്‍ പ്രവേശനത്തിന് 27 ശതമാനം ഒബിസി സംവരണം ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ്. പത്ത് ശതമാനം സീറ്റുകള്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് (ഇഡബ്ല്യുഎസ്) നല്‍കാനും തീരുമാനിച്ചു. നടപ്പ് അധ്യയന വര്‍ഷം മുതല്‍ എംബിബിഎസ്, എംഡി, എംഎസ്, ബിഡിഎസ്, എംഡിഎസ്, ഡിപ്ലോമ മെഡിക്കല്‍ പ്രോഗ്രാമുകള്‍ എന്നിവയ്ക്ക് ഇത് ബാധകമാകും.
എംബിബിഎസില്‍ പ്രതിവര്‍ഷം 1500 ഒബിസി വിദ്യാര്‍ഥികള്‍ക്കാണ് സംവരണത്തിന്റെ ഗുണം ലഭിക്കുക. ബിരുദാനന്തര ബിരുദത്തില്‍ 2500 ഒബിസി വിദ്യാര്‍ഥികള്‍ക്ക് ആനുകൂല്യം ലഭിക്കും. ഇഡബ്ല്യുഎസില്‍ എംബിബിഎസിന് 550 ഉം പിജിക്ക് ആയിരവും വിദ്യാര്‍ഥികള്‍ക്ക് സംവരാണാനുകൂല്യം ലഭിക്കും. നിലവില്‍ അഖിലേന്ത്യാ ക്വോട്ടയില്‍ പട്ടികജാതിക്കാര്‍ക്ക് 15 ശതമാനവും പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് ഏഴര ശതമാനവും സംവരണമാണ് ഉള്ളത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.