സിഡ്‌നി: ഓസ്‌ട്രേലിയയില്‍ ബിഷപ്പ് കമ്മീഷന്‍ ഫോര്‍ ഇവാഞ്ചലൈസേഷന്റെ ആഭിമുഖ്യത്തില്‍ കത്തോലിക്ക വിശ്വാസികളായ പുരുഷന്മാരുടെ ദേശീയ സംഗമം 31-നു നടക്കും. ഇതിനകം നാനൂറു പേരാണ് പരിപാടിയില്‍ പങ്കെടുക്കാനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് ഇങ്ങനെയൊരു പരിപാടി ആദ്യമായി സംഘടിപ്പിച്ചത്. 42 സ്ഥലങ്ങളിലായി നടന്ന പരിപാടിയില്‍ അന്ന് ആയിരത്തോളം പേരാണ് രാജ്യത്തുടനീളം പങ്കെടുത്തത്. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പരിപാടിയിലേക്കുള്ള പ്രവേശനം സൗജന്യമാണ്.
വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷമായി ആചരിക്കുന്ന 2021-ല്‍ കൂടുതല്‍ വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഓസ്ട്രേലിയയിലെ എല്ലാ രൂപതകളില്‍നിന്നുമുള്ള പ്രതിനിധികള്‍ പരിപാടിയില്‍ പങ്കെടുക്കും. വിശുദ്ധ യൗസേപ്പിതാവിനെ കേന്ദ്രീകരിച്ചുള്ളതാണ് പരിപാടികള്‍. മുന്‍കൂട്ടി റെക്കോര്‍ഡ് ചെയ്ത ആമുഖ വീഡിയോ സെഷനും ഇതുകൂടാതെ മൂന്നു പ്രധാനപ്പെട്ട അവതരണങ്ങള്‍, കമ്മീഷനിംഗ്, ഉപസംഹാരം എന്നിവ ഉള്‍പ്പെടുന്നതാണ് പരിപാടി.
കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചു നടത്തുന്നതിനാല്‍ ഓണ്‍ലൈനായാണ് പരിപാടി. സാഹചര്യങ്ങള്‍ അനുകൂലമായാല്‍ വര്‍ഷാവസാനം കൂടിച്ചേരലുകള്‍ നടക്കും.
ഭര്‍ത്താവ്, പിതാവ്, സഹോദരന്‍, മകന്‍, മുത്തച്ഛന്‍ അല്ലെങ്കില്‍ സുഹൃത്ത് എന്നീ ദൗത്യങ്ങളില്‍ വിശ്വസ്തതയോടെയും പ്രാര്‍ഥനയോടെയും ജീവിക്കാനുള്ള പ്രോത്സാഹനമാണ് പരിപാടിയെന്ന് ബിഷപ്പ്‌സ് കമ്മീഷന്‍ ഫോര്‍ ഇവാഞ്ചലൈസേഷന്‍ ലെയ്റ്റി മിനിസ്ട്രി ചെയര്‍മാന്‍ ആര്‍ച്ച് ബിഷപ്പ് ക്രിസ്റ്റഫര്‍ പ്രോസ് പറഞ്ഞു. വിശ്വാസ സമൂഹത്തെ രൂപപ്പെടുത്തുന്നതിനാണ് പരിപാടി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ബ്രോക്കണ്‍ ബേ രൂപതയുടെ ഇവാഞ്ചലൈസേഷന്‍ ഡയറക്ടര്‍ തോമാസ് ജുസാക് പറഞ്ഞു.
എല്ലാ ഇടവകകളില്‍നിന്നുമുള്ള പുരുഷന്മാര്‍ക്ക് വ്യക്തിഗതമായോ അല്ലെങ്കില്‍ മറ്റുള്ളവരുമായി ഒരുമിച്ചോ പങ്കെടുക്കാം. രജിസ്‌ട്രേഷന് ചുവടെയുള്ള വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.
https://www.nce.catholic.org.au/catholicmen
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.