ന്യൂഡല്‍ഹി: ഫലപ്രാപ്തി സംബന്ധിച്ച പഠനത്തിനായി ഇന്ത്യയില്‍ കോവിഡ് വാക്സിനുകള്‍ സംയോജിപ്പിക്കാന്‍ വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തു. കോവിഷീല്‍ഡും കൊവാക്സിനും സംയോജിപ്പിച്ചുള്ള പരീക്ഷണത്തിനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ഇതിനൊപ്പം കൊവാക്സിനും മറ്റൊരു നാസല്‍ വാക്സിനും സംയോജിപ്പിച്ച് പരീക്ഷണം നടത്തുന്നതിനും നിര്‍ദേശമുണ്ട്. സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് ഓര്‍ഗനൈസേഷന്റേതാണ് ശുപാര്‍ശ.
വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജാണ് പരീക്ഷണത്തിന് വേദിയാവുന്നത്. വാക്സിനുകള്‍ സംയോജിപ്പിക്കുന്നതിലൂടെ ഫലപ്രാപ്തി കൂടുമോയെന്നാണ് പരിശോധിക്കുന്നത്. എന്നാല്‍ ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഈ നിര്‍ദേശങ്ങള്‍ക്ക് അന്തിമാനുമതി നല്‍കിയിട്ടില്ല.
ഇത് ആദ്യമായാണ് രാജ്യത്ത് വാക്സിനുകള്‍ സംയോജിപ്പിച്ച് പരീക്ഷണം നടത്തുന്നത്. നേരത്തെ മറ്റ് പല രാജ്യങ്ങളും വാക്സിനുകള്‍ സംയോജിപ്പിച്ചുള്ള പരിശോധന നടത്തിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.