ടോക്യോ ഒളിമ്പിക്സ്; അമ്പെയ്ത്തില്‍ ഇന്ത്യയുടെ ദീപിക കുമാരി ക്വാര്‍ട്ടര്‍ ഫൈനലില്‍

ടോക്യോ ഒളിമ്പിക്സ്; അമ്പെയ്ത്തില്‍ ഇന്ത്യയുടെ ദീപിക കുമാരി ക്വാര്‍ട്ടര്‍ ഫൈനലില്‍

ടോക്യോ: ഒളിമ്പിക്സ് അമ്പെയ്ത്തിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായ ദീപിക കുമാരി ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. വനിതാ വ്യക്തിഗത മത്സരത്തിൽ റഷ്യയുടെ സീനിയ പെറോവയെ കീഴടക്കിയാണ് ദീപിക അവസാന എട്ടിൽ പ്രവേശിച്ചത്.

ഷൂട്ട് ഓഫ് വരെ നീണ്ട ആവേശകരമായ മത്സരത്തിനൊടുവിലാണ് ഇന്ത്യൻ താരം വിജയം സ്വന്തമാക്കിയത്. സ്കോർ: 6-5.
നിശ്ചിത അഞ്ചുസെറ്റുകളിൽ ഇരുതാരങ്ങളും സമനില പാലിച്ചതോടെ മത്സരം ഷൂട്ട് ഓഫിലേക്ക് നീണ്ടു.

ഷൂട്ട് ഓഫിൽ ലോക ഒന്നാം നമ്പർ താരമായ ദീപിക 10 പോയന്റ് നേടിയപ്പോൾ റഷ്യൻ താരത്തിന് വെറും ഏഴ് പോയന്റ് മാത്രമാണ് നേടാനായത്. സ്കോർ: 28-25, 26-27, 28-27, 26-26, 25-28, 10-8. ക്വാർട്ടർ ഫൈനൽ മത്സരം ഇന്നുതന്നെ നടക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.