സമാധാനം കൊതിച്ച് കൊളംബിയൻ ജനത തെരുവിൽ

സമാധാനം കൊതിച്ച് കൊളംബിയൻ ജനത തെരുവിൽ

കൊളംബിയ: സമാധാനം നഷ്ടപ്പെട്ട ജനക്കൂട്ടം കൊളംബിയയുടെ തലസ്ഥാന തെരുവിലിറങ്ങുകയാണ്. വർഷങ്ങളായി ജനങ്ങൾക്ക് തലവേദനയായി മാറിയ കൊളംബിയയിലെ സായുധ സംഘമായ റവലൂഷണറി ആംഡ് ഫോഴ്സ് ഓഫ് കൊളംബിയക്കെതിരെയാണ് ജനക്കൂട്ടം പ്രതിഷേധിക്കുന്നത്. 

2016 ലാണ് ഇവരുമായി സമാധാന ചർച്ചകൾ നടത്തി കാര്യങ്ങൾ ശാന്തമാക്കിയത്. കുറച്ചു കാലത്തേക്ക് കാര്യങ്ങൾ സമാധാനപരമായിരുന്നു. പിന്നീട് കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞു. സായുധ സംഘങ്ങളിൽ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് കൊളംബിയിൽ നാളെ ദേശീയ പണിമുടക്കിന് രാജ്യത്തെ തദ്ദേശിയ ജനവിഭാഗം ആഹ്വാനം ചെയ്തിരിക്കുകയാണ്.

പ്രസിഡൻറ് ഇവാൻ ഡ്യൂക്ക്മായി കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ചും, ദേശീയ പണിമുടക്കിൽ പങ്കെടുക്കാനുമായി ഏഴായിരത്തോളം തദ്ദേശീയ ജനങ്ങളും വിദ്യാർത്ഥികളും അടക്കമുള്ള ആളുകൾ തലസ്ഥാനമായ ബൊഗോട്ടയിലേക്ക് ലോങ് മാർച്ച് ചെയ്യുകയാണെന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നാളെ നടക്കുന്ന ദേശീയ പണിമുടക്കിൽ പങ്കെടുക്കുവാൻ കൊളംബിയയിലെ നിരവധി തദ്ദേശീയ ജനതകളുടെ പ്രതിനിധികൾ തെക്കുപടിഞ്ഞാറൻ നഗരമായ കാലിയിൽ നിന്ന് തലസ്ഥാനമായ ബൊഗോട്ടയിലേക്കാണ് ലോങ്ങ് മാർച്ച് നടത്തുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.