ഡിസ്‌കസ് ത്രോയില്‍ കമല്‍പ്രീത് കൗര്‍ ഫൈനലില്‍: ഇന്ത്യയ്ക്ക് ഇന്ന് പ്രതീക്ഷകളുടെ ദിനം; സിന്ധുവും പൂജാ റാണിയും കളത്തില്‍

ഡിസ്‌കസ് ത്രോയില്‍ കമല്‍പ്രീത് കൗര്‍ ഫൈനലില്‍: ഇന്ത്യയ്ക്ക് ഇന്ന് പ്രതീക്ഷകളുടെ ദിനം; സിന്ധുവും പൂജാ റാണിയും കളത്തില്‍

ടോക്യോ: ഒളിംപിക്സില്‍ രാജ്യത്തിന് വീണ്ടും പ്രതീക്ഷ നല്‍കി വനിതാ ഡിസ്‌കസ് ത്രോ താരം കമല്‍പ്രീത് കൗര്‍ ഫൈനലില്‍. യോഗ്യതാ റൗണ്ടില്‍ 64.00 മീറ്റര്‍ ദൂരം കണ്ടെത്തി രണ്ടാം സ്ഥാനത്തെത്തിയാണ് കമല്‍പ്രീത് ഫൈനലിന് യോഗ്യത നേടിയത്.

അമേരിക്കയുടെ വലാറി (66.42) മാത്രമാണ് കമല്‍പ്രീതിന് മുന്നിലുള്ളത്. യോഗ്യതാ മാര്‍ക്കായ 64 മീറ്റര്‍ പിന്നിട്ട് കമല്‍പ്രീതും വലാറിയും മാത്രമാണ് ഫൈനലില്‍ നേരിട്ട് ഇടം പിടിച്ചത്. തിങ്കളാഴ്ച 4.30 നാണ് ഫൈനല്‍. വനിതകളില്‍ മാറ്റുരച്ച മറ്റൊരു താരം സീമ പൂനിയ ഫൈനലിലെത്താതെ പുറത്തായി.

അതേ സമയം ഒളിംപിക്സ് അമ്പെയ്ത്തില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ അവസാനിച്ചു. അവസാന പ്രതീക്ഷയായിരുന്ന പുരുഷ താരം അതാനു ദാസ് പ്രീ ക്വാര്‍ട്ടറില്‍ ജപ്പാന്റെ ഫുറുക്കാവയോട് തോറ്റ് പുറത്തായി. 4-6 എന്ന സ്‌കോറിനാണ് അതാനുവിന്റെ പരാജയം.

ടോക്യോ ഒളിംപിക്സില്‍ മൂന്നാം മെഡല്‍ കാത്തിരിക്കുന്ന ഇന്ത്യക്ക് വലിയ പ്രതീക്ഷകളുടെ ദിനമാണിന്ന്. ബാഡ്മിന്റണ്‍ സെമിയില്‍ സൂപ്പര്‍ താരം പി.വി സിന്ധുവിനും ബോക്സിങ് ക്വാര്‍ട്ടറില്‍ പൂജാ റാണിക്കും ഇന്ന് മത്സരമുണ്ട്. മലയാളി ലോംഗ് ജംപ് താരം എം ശ്രീശങ്കറിന്റെ യോഗ്യതാ മത്സരം ഉച്ചകഴിഞ്ഞ് നടക്കും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.