ഇരുപത്തിരണ്ടാം മാർപാപ്പ വി. ലൂസിയൂസ് ഒന്നാമന്‍ (കേപ്പാമാരിലൂടെ ഭാഗം-23)

ഇരുപത്തിരണ്ടാം  മാർപാപ്പ  വി. ലൂസിയൂസ് ഒന്നാമന്‍  (കേപ്പാമാരിലൂടെ ഭാഗം-23)

റോമന്‍ ചക്രവര്‍ത്തിയായ ഗാലൂസിന്റെ നേതൃത്വത്തില്‍ റോമില്‍ അരങ്ങേറിയ മതപീഡനകാലത്ത് കൊര്‍ണേലിയൂസ് മാര്‍പ്പാപ്പ ഏ.ഡി. 253-ല്‍ നാടുകടത്തപ്പെടുകയും ജൂണ്‍ മാസത്തില്‍ ഇഹലോകവാസം വെടിയുകയും ചെയ്തു. തുടര്‍ന്ന് അതേ മാസത്തില്‍ തന്നെ കൊര്‍ണേലിയൂസ് മാര്‍പ്പാപ്പയുടെ പിന്‍ഗാമിയായും തിരുസഭയുടെ ഇരുപത്തിരണ്ടാമത്തെ മാര്‍പ്പാപ്പയുമായി ലൂസിയൂസ് ഒന്നാമന്‍ മാര്‍പ്പാപ്പ തിരഞ്ഞെടുക്കപ്പെട്ടു. ഏ.ഡി. 205-ല്‍ റോമില്‍ ജനിച്ച ലൂസിയൂസ് മാര്‍പ്പാപ്പ തന്റെ മുന്‍ഗാമികളായ വി. ഫാബിയന്‍ മാര്‍പ്പാപ്പയുടെയും കൊര്‍ണേലിയൂസ് മാര്‍പ്പപ്പയുടെയും സഹായിയായി പ്രവര്‍ത്തിച്ചു.

വളരെ ചുരുങ്ങിയ കാലം മാത്രമേ ലൂസിയൂസ് ഒന്നാമന്‍ മാര്‍പ്പാപ്പയക്ക് തിരുസഭയെ അതിന്റെ അമരത്തിരുന്ന് നയിക്കുവാന്‍ സാധിച്ചുള്ളു. ലൂസിയൂസ് പാപ്പ മാര്‍പ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടയുടനെ തന്നെ ഗാലൂസ് ചക്രവര്‍ത്തി അദ്ദേഹത്തെയും കൊര്‍ണേലിയൂസ് മാര്‍പ്പപ്പയെപ്പോലെ തന്നെ നടുകടത്തി. ക്രിസ്ത്യന്‍ മതനേതാക്കളെ നാടുകടത്തുന്നത് റോമിലെ ക്രിസ്ത്യന്‍ വിശ്വാസികളെ തളര്‍ത്തുമെന്നും ക്രിസ്തുവിശ്വാസം പ്രചരിപ്പിക്കുന്നതില്‍ അവര്‍ പരാജയപ്പെടുമെന്നും ചക്രവര്‍ത്തി വിശ്വസിച്ചു. മാത്രമല്ല നാടുകടത്തല്‍ ഒരു ശിക്ഷയായും അദ്ദേഹം കണക്കാക്കി. എന്നാല്‍ ലൂസിയൂസ് മാര്‍പ്പപ്പയുടെ കാര്യത്തില്‍ ഒരു അത്ഭുതം തന്നെ നടന്നു. കുറച്ചു കാലത്തെ പ്രവാസത്തിനുശേഷം അദ്ദേഹത്തിന് റോമിലേക്ക് തിരികെ വരുവാന്‍ അനുവാദം ലഭിക്കുകയും തിരികെ വന്നതിനുശേഷം സഭയുടെ നേതൃത്വം ഏറ്റെടുക്കുകയും ചെയ്തു.

ലൂസിയൂസ് ഒന്നാമന്‍ മാര്‍പ്പാപ്പ കൊര്‍ണേലിയൂസ് മാര്‍പ്പാപ്പയുടെ നയങ്ങള്‍ തന്നെ എതിര്‍ മാര്‍പ്പാപ്പയായ നൊവേഷ്യന്റെയും അദ്ദേഹത്തിന്റെ അനുയായികളായ നൊവേഷ്യനിസ്റ്റിന്റെയും പഠനങ്ങളെ നേരുടുന്നതിനായി പിന്തുടര്‍ന്നു. നോവേഷ്യനെയും നോവേഷ്യനിസ്റ്റിസിനേയും പഠനങ്ങളെ നേരുടുന്നതിനുള്ള ലൂസിയൂസ് മാര്‍പ്പാപ്പയുടെ പ്രവര്‍ത്തനങ്ങള്‍ പ്രശംസാര്‍ഹമാണെന്ന് സഭാപിതാവായ വി. സിപ്രിയന്‍ പ്രസ്താവിച്ചു. കേവലം മാസങ്ങള്‍ നീണ്ട തന്റെ ഭരണകാലത്തിനുശേഷം വി. ലൂസിയൂസ് ഒന്നാമന്‍ മാര്‍പ്പാപ്പ ഏ.ഡി. 254 ജൂണ്‍ 5-ാം തീയതി ഇഹലോകവാസം വെടിഞ്ഞു.


ഇതിന് മുൻപ് ഉണ്ടായിരുന്ന മാർപാപ്പയെ പറ്റി വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


എല്ലാ മാർപാപ്പമാരുടെയും ലക്കങ്ങൾ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.