ഓണത്തിന് പൃഥ്വിരാജിന്റെ 'കുരുതി' എത്തും; റിലീസ് ആമസോണ്‍ പ്രൈമില്‍

ഓണത്തിന് പൃഥ്വിരാജിന്റെ 'കുരുതി' എത്തും; റിലീസ് ആമസോണ്‍ പ്രൈമില്‍

ഓണത്തിന് പൃഥ്വിരാജ് മുഖ്യവേഷത്തില്‍ എത്തുന്ന 'കുരുതി' ഒടിടി റിലീസിന്. ഓഗസ്റ്റ് 11 നാണ് കുരുതിയുടെ റിലീസ് ഡേറ്റ്. പൃഥ്വിരാജ് തന്നെയാണ് റിലീസ് തിയതി പുറത്തുവിട്ടത്.

മെയ് 13ന് തിയേറ്ററില്‍ റിലീസ് ചെയ്യാനിരിക്കുകയായിരുന്നു ചിത്രം. എന്നാല്‍ കോവിഡ് സാഹചര്യത്തെ തുടര്‍ന്നാണ് റിലീസ് ഒടിടി പ്ലാറ്റ് ഫോമിലേക്ക് മാറ്റിയത്. അനീഷ് പള്ളയല്‍ തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രം നിര്‍മിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനാണ്.

മനു വാര്യര്‍ സംവിധാനം ചെയ്യുന്ന ചിത്രം ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം എത്തുക. ഒടിടി റിലീസിനെത്തുന്ന പൃഥ്വിരാജിന്റെ രണ്ടാമത്തെ ചിത്രമാണ് കുരുതി. പുതിയ പോസ്റ്ററിനൊപ്പമാണ് ഒടിടി റിലീസ് പ്രഖ്യാപിച്ചത്. പൊലീസ് ജീപ്പിനടത്തു ചോരയൊലിപ്പിച്ചു നില്‍ക്കുന്ന പൃഥ്വിരാജ്, മാമുക്കോയ, റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ എന്നിവരെയാണ് പോസ്റ്ററില്‍ കാണുന്നത്.

വലിയ താരനിരയില്‍ ഒരുങ്ങുന്ന ചിത്രം ത്രില്ലര്‍ സ്വഭാവത്തിലുള്ളത്. റോഷന്‍ മാത്യൂസ്, ഷൈന്‍ ടോം ചാക്കോ, മണികണ്ഠന്‍ രാജന്‍, മുരളി ​ഗോപി, മാമുക്കോയ, സാ​ഗര്‍ സൂര്യ, ശ്രിന്ദ തുടങ്ങിയവരാണ് പ്രധാന വേഷത്തിലെത്തുന്നത്. സംഗീതവും പശ്ചാത്തലസംഗീതവും നിര്‍വഹിക്കുന്നത് ജേക്ക്സ് ബിജോയ്. അഭിനന്ദന്‍ രാമാനുജമാണ് ക്യാമറ.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.