ട്രെന്‍ഡിങ്ങായി യൂത്ത് ഫ്രഡ്‌ലി ആഭരണങ്ങള്‍

ട്രെന്‍ഡിങ്ങായി യൂത്ത് ഫ്രഡ്‌ലി ആഭരണങ്ങള്‍

എല്ലാ കാലത്തും പുതുമയെ ആദ്യം സ്വീകരിക്കുന്നത് യുവ തലമുറയാണ്. ട്രെന്‍ഡ് സെറ്ററായി ഉല്‍പ്പന്നത്തെ മാറ്റുന്നതില്‍ യുവത്വത്തിന്റെ ഇഷ്ടങ്ങള്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. ലൈഫ് സ്‌റ്റൈല്‍ ഉല്‍പ്പന്ന ശ്രേണികളിലെല്ലാം അവരുടെ മനസിനെ പരിഗണിക്കുന്ന ഉല്‍പ്പന്ന വൈവിധ്യം ഉള്‍ക്കൊള്ളിക്കാനാണ് ആഗോള തലത്തില്‍ ഭൂരിഭാഗം ബ്രാന്‍ഡുകളും ശ്രമിക്കുന്നത്. പുതുപുത്തന്‍ ഗാഡ്ജറ്റ്‌സ്, മോഡേണ്‍ ഔട്ട്ഫിറ്റുകള്‍, ട്രെന്‍ഡി ആഭരണങ്ങള്‍ എന്നീ ലൈഫ് സ്‌റ്റൈല്‍ കാറ്റഗറികളിലെല്ലാം യുവാക്കളുടെ മനസിന് ഇഷ്ടപ്പെടുന്ന പുതുമോഡലുകളൊരുക്കാന്‍ പരീക്ഷണം നടക്കുന്ന കാലം കൂടിയാണിത്. പ്രമുഖ ഇ കോമേഴ്‌സ് വെബ് സൈറ്റുകളിലും ഏറ്റവും കൂടുതല്‍ പര്‍ചേസ് ചെയ്യപ്പെടുന്നതും ഈ ലൈഫ് സ്‌റ്റൈല്‍ ഉല്‍പ്പന്നങ്ങള്‍ തന്നെയാണ്.

ലൈഫ് സ്‌റ്റൈല്‍ ശ്രേണിയെ മുന്നോട്ട് നയിക്കുന്നത് പുതുമയും ആകര്‍ഷണീയതയും ലാളിത്യവും ചേര്‍ത്തുവെച്ചുള്ള ഉല്‍പ്പന്ന വൈവിധ്യമാണ് . യുവാക്കളില്‍ മില്ലേനിയല്‍സ് ഗണത്തില്‍പെടുന്നവര്‍ക്കാണ് ഈ അഭിരുചിയോട് ഇഷ്ടക്കൂടുതല്‍. 80കളുടെ തുടക്കത്തിലും 90കളുടെ അവസാനത്തിലുമായി ജനിച്ചവരെയാണ് മില്ലേനിയല്‍സ് ഗണത്തില്‍പെടുത്തുന്നത്. 30നും 40നുമിടയില്‍ പ്രായമുള്ള ഇവര്‍ തന്നെയാണ് ലൈഫ് സ്‌റ്റൈല്‍ ഉല്‍പ്പന്നങ്ങളുടെ വലിയ ശതമാനം ഉപഭോക്താക്കളും.

മറ്റ് ലൈഫ് സ്‌റ്റൈല്‍ വിഭാഗങ്ങളില്‍ നിന്നും വ്യത്യസ്തമായി ആഭരണ വിപണിയില്‍ പരമ്പരാഗതമായ ശ്രേണികള്‍ക്കാണ് കാലങ്ങളായി പ്രാമുഖ്യമുണ്ടായിരുന്നത്. വിവാഹം പോലുള്ള വിശേഷ വേളകളില്‍ മാത്രം അണിയുവാനുള്ളതെന്ന നിലയില്‍ യുവത്വം ആഭരണങ്ങളെ കണ്ടതും അതുകൊണ്ടായിരുന്നു. എന്നാല്‍, ഈ പ്രവണതകളെല്ലാം മാറുകയാണ്. ആഭരണങ്ങള്‍ അണിയാതിരിക്കുന്നത് ഫാഷന്‍ സങ്കല്‍പ്പമായികണ്ടിരുന്ന യുവജനങ്ങള്‍ ഇന്ന് ദൈനംദിന ജീവിതത്തില്‍ പോലും ആഭരണങ്ങള്‍ അണിയുന്നത് കാണാം.

ലൈയ്റ്റ് വെയ്റ്റ് സിംപിള്‍ ഡിസൈനുകളാണ് ഇപ്പോള്‍ ട്രെന്‍ഡുകളെ നയിക്കുന്നത്. ഓഫീസുകളില്‍, മീറ്റിങ്ങുകളില്‍, പാര്‍ട്ടികളില്‍ തുടങ്ങി ഓരോ ദിവസവും സജീവമാകുന്ന വ്യത്യസ്ത അവസരങ്ങളില്‍ ഉപയോഗിക്കാന്‍ അനുയോജ്യമായ ആഭരണ ശ്രേണിയാണ് മോഡേണ്‍ വനിതകളടങ്ങുന്ന മില്ലേനിയല്‍സ് തേടുന്നതും. തങ്ങള്‍ തെരഞ്ഞെടുക്കുന്ന വസ്ത്രങ്ങള്‍ ഏതുമാകട്ടെ, അവയോടെല്ലാം ചേരുന്ന മനോഹരമായ നെക്ലേസ്, ബ്രേസ്‌ലെറ്റ്, വളകള്‍, കമ്മലുകള്‍, മോതിരങ്ങള്‍ തുടങ്ങിയവയെല്ലാം ഈ ശ്രേണിയില്‍ ലഭ്യമാണ്. 18 കാരറ്റിലാണ് ഈ യൂത്ത് ട്രെന്‍ഡി സിംപിള്‍ ഡിസൈനുകളിലധികവും രൂപകല്‍പ്പന ചെയ്തിരിക്കുന്നതും. 18 കാരറ്റ് സ്വര്‍ണം ഫ്‌ളക്‌സിബിള്‍ ആയതിനാല്‍ കൂടുതല്‍ ഡിസൈനുകള്‍ രൂപകല്‍പ്പന ചെയ്യാനും സാധിക്കുന്നു. അതിനാല്‍ മാറിയ കാലത്തെ ആഭരണമോഹങ്ങളില്‍ യൂത്തിന്റെ ഈ ട്രെന്‍ഡുകള്‍ തന്നെയാവും സൂപ്പര്‍ ഹിറ്റ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.