ടോക്യോ: ഒളിമ്പിക്സിൽ ബോക്സിങ് വിഭാഗത്തിൽ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന അമിത് പംഗല്‍ പ്രീക്വാര്‍ട്ടറില്‍ പുറത്തായി. 52 കിലോഗ്രാം വിഭാഗത്തില്‍ കൊളംബിയന്‍ താരം യൂബര്‍ജന്‍ മാര്‍ട്ടിനസിനോടാണ് ലോക ഒന്നാം നമ്പർ താരമായ അമിത് കീഴടങ്ങിയത്. 1-4നായിരുന്നു തോല്‍വി. റിയോ ഒളിമ്പിക്സിലെ വെള്ളി മെഡല്‍ ജേതാവാണ് യൂബര്‍ജന്‍.
അമ്പെയ്ത്തിൽ പുരുഷന്‍മാരുടെ വ്യക്തിഗത ഇനത്തില്‍ ഇന്ത്യയുടെ അതാനു ദാസ് തോറ്റത് മറ്റൊരു നിരാശയായി. ജപ്പാന്‍റെ തകഹാരു ഫുറുകാവയാണ് പ്രീക്വാര്‍ട്ടറില്‍ അതാനുവിനെ തോല്‍പിച്ചത്. ലണ്ടന്‍ ഒളിമ്പിക്സ് മെഡല്‍ ജേതാവാണ് ജപ്പാനീസ് താരം. ഇതോടെ അമ്പെയ്ത്തിലെ ഇന്ത്യന്‍ പോരാട്ടം അവസാനിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.