കാണാന്‍ അതിമനോഹരം; ഒഴുകുന്നത് വിഷം; അര്‍ജന്റീനയില്‍ തടാകത്തിന് പിങ്ക് നിറം

കാണാന്‍ അതിമനോഹരം; ഒഴുകുന്നത് വിഷം; അര്‍ജന്റീനയില്‍ തടാകത്തിന് പിങ്ക് നിറം

ബ്യൂനസ് ഐറിസ്: അര്‍ജന്റീനയിലെ ഒരു തടാകം പൂര്‍ണമായും പിങ്ക് നിറമായി മാറിയതില്‍ ആശങ്ക. രാസമാലിന്യം തള്ളിയതാണ് തടാകം പിങ്ക് നിറമാകാന്‍ കാരണമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നത്. കയറ്റുമതി ചെയ്യുന്ന മത്സ്യങ്ങള്‍ കേടാകാതെ ഇരിക്കാന്‍ ഉപയോഗിക്കുന്ന സോഡിയം സള്‍ഫൈറ്റില്‍ നിന്നാണ് ഈ പിങ്ക് നിറം വരുന്നത്.

അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസിന് തെക്ക് 1,400 കിലോമീറ്റര്‍ അകലെയാണ് ഈ തടാകം. ഇതിന് മുമ്പും ഫാക്ടറികളില്‍ നിന്ന് രാസ മാലിന്യം ഒഴുക്കിപ്പോള്‍ തടാകത്തിന്റെ നിറം മാറിയിരുന്നു.

അടുത്തിടെ, അയല്‍നഗരമായ ട്രെല്യുവില്‍ നിന്നുള്ള സംസ്‌കരിച്ച മത്സ്യ മാലിന്യങ്ങള്‍ നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള സംസ്‌കരണ പ്ലാന്റുകളിലേക്ക് കൊണ്ടുവരുന്നത് തടയാന്‍ റോസണ്‍ നിവാസികള്‍ വലിയ ട്രക്കുകള്‍ റോഡിന് കുറുകെ നിരത്തി പ്രതിഷേധിച്ചിരുന്നു. പ്രതിഷേധം കനത്തപ്പോള്‍ ഫാക്ടറികളിലെ മാലിന്യം കോര്‍ഫോ തടാകത്തിലേക്ക് വലിച്ചെറിയാന്‍ അധികാരികള്‍ അനുമതി നല്‍കി.

തടാകത്തിന് സമീപത്തുള്ള താമസക്കാര്‍ വളരെക്കാലമായി അധികൃതരോട് പരാതിപ്പെടുന്ന കാര്യമാണ് തടാകത്തില്‍ നിന്ന് വരുന്ന ദുര്‍ഗന്ധവും മറ്റ് പാരിസ്ഥിതിക പ്രശനങ്ങളും. അധികാരികള്‍ പ്രദേശവാസികളുടെ ആവശ്യം കണ്ടില്ലെന്ന് നടിക്കുകയാണ്. മാലിന്യങ്ങള്‍ തള്ളാന്‍ അനുമതിയും നല്‍കി.

തടാകം മലിനമാകുന്നതിന് സര്‍ക്കാരിനെ പരിസ്ഥിതി പ്രവര്‍ത്തകനായ പാബ്ലോ ലാഡ വിമര്‍ശിച്ചു. തടാകം കഴിഞ്ഞയാഴ്ച പിങ്ക് നിറമാവുകയും അസാധാരണ നിറമായി തന്നെ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടവര്‍ തന്നെയാണ് മാലിന്യങ്ങള്‍ ജലശയങ്ങളില്‍ തള്ളാന്‍ അനുമതി നല്‍കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തിയതായി എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്യുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.